വെനസ്വേലയിൽ അമേരിക്ക നടത്തുന്നത് കൊടുംക്രൂരത; ഇന്ത്യ അമേരിക്കൻ വിരുദ്ധ ചേരിയിൽ നിലകൊള്ളണം: കാന്തപുരം

കഴിഞ്ഞ ദിവസമാണ് വെനസ്വേലയിൽ കടന്നുകയറി ആക്രണം നടത്തിയ അമേരിക്ക പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യയെയും ബന്ദികളാക്കിയത്

Update: 2026-01-04 12:43 GMT

കാന്തപുരം

കോഴിക്കോട്: വെനസ്വേലയിൽ അമേരിക്ക നടത്തുന്നത് കൊടുക്രൂരതയെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. ഇന്ത്യ അമേരിക്കൻ വിരുദ്ധ ചേരിയിൽ നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച 'കേരള യാത്ര'യിൽ സംസാരിക്കുകയായിരുന്നു കാന്തപുരം.

കഴിഞ്ഞ ദിവസമാണ് വെനസ്വേലയിൽ കടന്നുകയറി ആക്രണം നടത്തിയ അമേരിക്ക പ്രസിഡന്റ് നിക്കോളാസ് മദുറോയെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയത്. ഇവരെ ന്യൂയോർക്കിലെത്തിച്ച് ലഹരിക്കടത്തിന് വിചാരണ ചെയ്യുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിരുന്നു. യുഎസ് യുദ്ധക്കപ്പലിൽ കൈവിലങ്ങണിഞ്ഞ് നിൽക്കുന്ന മദുറോയുടെ ചിത്രവും ട്രംപ് പുറത്തുവിട്ടിരുന്നു.

Tags:    

Byline - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Similar News