കാന്തപുരത്തിന്റ സേവനങ്ങൾ പരിഗണിച്ച് പത്മ അവാർഡ് നൽകണം; ആർജെഡി നേതാവ് സലീം മടവൂർ

നിമിഷപ്രിയയുടെ മോചനത്തിന് സർക്കാരുകൾ പകച്ചു നിന്നപ്പോൾ സധൈര്യം ഇടപെട്ട് വധശിക്ഷ ഒഴിവാക്കാൻ ശ്രമിക്കുന്ന മനുഷ്യസ്നേഹിയായ അദ്ദേഹത്തിന് പത്മ അവാർഡ് നൽകാൻ രാജ്യം തയാറാവണമെന്നും അദ്ദേഹം ആവശ്യ​പ്പെട്ടു

Update: 2025-07-19 07:45 GMT

കോഴിക്കോട്: കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ സമൂഹത്തിന് ചെയ്തു കൊണ്ടിരിക്കുന്ന സേവനങ്ങൾ പരിഗണിച്ച് അദ്ദേഹത്തെ പത്മ അവാർഡിന് പരിഗണിക്കണമെന്ന് പൊതുപ്രവര്‍ത്തകനും ആർ ജെ ഡി ദേശീയ കൗണ്‍സില്‍ അംഗവുമായ സലിം മടവൂര്‍. ​​​ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. 

കഴിഞ്ഞ 20 വർഷക്കാലമായി കലാപകലുഷിതമായ കശ്മീർ താഴ്‌വരയിൽ പ്രയാസമനുഭവിക്കുന്ന വിദ്യാർഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന വ്യക്തിത്വമാണ്. ആയിരക്കണക്കിന് അനാഥ വിദ്യാർഥികളെ സമൂഹത്തിൻ്റെ ഉന്നത മേഖലകളിൽ എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചുവെന്നും പോസ്റ്റിൽ പറയുന്നു.

Advertising
Advertising

രാജ്യത്തിൻ്റെ ദേശീയോദ്ഗ്രഥനത്തിന് പ്രാധാന്യം നൽകുന്ന മതപണ്ഡിതൻ ഇതര മതസംഘടനകൾ നടത്തുന്ന വിദ്യാലയങ്ങളിൽ നിന്ന് വിഭിന്നമായി എല്ലാ മതസ്ഥരെയും തൻ്റെ കീഴിലുള്ള എയ്ഡഡ് വിദ്യാലയങ്ങളിൽ നിയമിക്കുന്ന മതേതരവാദിയാണ് കാന്തപുരം.

നിമിഷപ്രിയയുടെ മോചനത്തിന് സർക്കാരുകൾ പകച്ചു നിന്നപ്പോൾ സധൈര്യം ഇടപെട്ട് വധശിക്ഷ ഒഴിവാക്കാൻ ശ്രമിക്കുന്ന മനുഷ്യസ്നേഹിയാണ്. തൊണ്ണൂറുകളോടടുക്കുന്ന അദ്ദേഹത്തിന് പത്മ അവാർഡ് നൽകാൻ രാജ്യം തയാറാവണം. സാമൂഹ്യ സേവന മേഖലയിൽ പത്മ അവാർഡിന് ഏറ്റവും അനുയോജ്യനാണ് അദ്ദേഹമെന്നും പോസ്റ്റിൽ പറയുന്നു.

പോസ്റ്റിന്റെ പൂർണരൂപം

കാന്തപുരത്തിന് പത്മ അവാർഡ് നൽകണം.

കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ സമൂഹത്തിന് ചെയ്തു കൊണ്ടിരിക്കുന്ന സേവനങ്ങൾ പരിഗണിച്ച് അദ്ദേഹത്തെ പത്മ അവാർഡിന് പരിഗണിക്കണം. കഴിഞ്ഞ 20 വർഷക്കാലമായി കലാപകലുഷിതമായ കാശ്മീർ താഴ്‌വരയിൽ പ്രയാസമനുഭവിക്കുന്ന വിദ്യാർഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന വ്യക്തിത്വമാണദ്ദേഹം. ആയിരക്കണക്കിന് അനാഥ വിദ്യാർഥികളെ സമൂഹത്തിൻ്റെ ഉന്നത മേഖലകളിൽ എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. രാജ്യത്തിൻ്റെ ദേശീയോദ്ഗ്രഥനത്തിന് പ്രാധാന്യം നൽകുന്ന മതപണ്ഡിതനാണദ്ദേഹം. ഇതര മതസംഘടനകൾ നടത്തുന്ന വിദ്യാലയങ്ങളിൽ നിന്നു. വിഭിന്നമായി എല്ലാ മതസ്ഥരെയും തൻ്റെ കീഴിലുള്ള എയ്ഡഡ് വിദ്യാലയങ്ങളിൽ നിയമിക്കുന്ന മതേതരവാദിയാണ് കാന്തപുരം. നിമിഷപ്രിയയുടെ മോചനത്തിന് സർക്കാരുകൾ പകച്ചു നിന്നപ്പോൾ സധൈര്യം ഇടപെട്ട് വധശിക്ഷ ഒഴിവാക്കാൻ ശ്രമിക്കുന്ന മനുഷ്യസ്നേഹിയുമാണ് അദ്ദേഹം. തൊണ്ണൂറുകളോടടുക്കുന്ന അദ്ദേഹത്തിന് പത്മ അവാർഡ് നൽകാൻ രാജ്യം തയാറാവണം. സാമൂഹ്യ സേവന മേഖലയിൽ പത്മ അവാർഡിന് ഏറ്റവും അനുയോജ്യനാണ് അദ്ദേഹം




 


Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News