നിമിഷപ്രിയയുടെ മോചനം:'കാന്തപുരമോ, ഹബീബ് ഉമറോ ആയി കുടുംബം ചർച്ച നടത്തിയിട്ടില്ല'; മധ്യസ്ഥ ചർച്ചകൾ തള്ളി തലാലിന്റെ സഹോദരൻ

ചർച്ചക്ക് തയ്യാറല്ലെന്നും സഹോദരന്റെ ഫേസ്ബുക്ക് കുറിപ്പ്

Update: 2025-08-11 03:24 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്:യമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ്  നിമിഷപ്രിയയുടെ മോചനത്തിൽ കാന്തപുരത്തിന്റെ മധ്യസ്ഥ ചർച്ചകൾ തള്ളി കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ. കാന്തപുരം അബൂബക്കര്‍ മുസ്‍ലിയാരോ ശൈഖ് ഹബീബ് ഉമറോ തങ്ങളുമായി ചർച്ച ചെയ്തിട്ടില്ലെന്ന് സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദി ഫേസ്ബുക്കിൽ അറിയിച്ചു. മധ്യസ്ഥ ചർച്ചകൾക്ക് തയ്യാറല്ലെന്നും അറിയിച്ചു.

ഇസ്‍ലാം സത്യത്തിന്റെ മതമാണെന്നും കളവ് പ്രചരിപ്പിക്കരുതെന്നും ഫത്താഹ് ആവശ്യപ്പെട്ടു. മധ്യസ്ഥ ശ്രമങ്ങളോട് സഹകരിക്കില്ലെന്നും നീതി മാത്രമാണ് ആവശ്യമെന്നും ഫത്താഹ് മഹ്ദി ഫേസ്ബുക്കിൽ കുറിച്ചു.

Advertising
Advertising

അതിനിടെ, നിമിഷപ്രിയയുടെ ശിക്ഷാ ഇളവില്‍ പലരും ക്രെഡിറ്റ് സമ്പാദിക്കാന്‍ ശ്രമം നടത്തിയെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. ഞങ്ങള്‍ക്ക് ക്രെഡിറ്റിന്റെ ആവശ്യമില്ല. കടമ മാത്രമാണ് നിര്‍വഹിച്ചത്. ഇളവിനായി ഉപയോഗപ്പെടുത്തിയത് മതത്തിന്റേയും രാജ്യത്തിന്റേയും സാധ്യതകളെന്നും കാന്തപുരം പറഞ്ഞിരുന്നു

നേരത്തെ തന്നെ മധ്യസ്ഥ ചർച്ചകൾക്ക് എതിരെയായിരുന്നു തലാലിൻ്റെ സഹോദരൻ. നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപെട്ട് ബ്ദുൽ ഫത്താഹ് മഹ്ദി പ്രോസിക്യൂട്ടർക്ക് വീണ്ടും കത്ത് നൽകിയിരുന്നു.വധശിക്ഷ നടപ്പാക്കാനുള്ള തീയതി തീരുമാനിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News