'പണി' സിനിമാ മോഡലിൽ കൊച്ചിയിൽ അതിക്രമം; വീട്ടിൽ ഉറങ്ങിക്കിടന്ന യുവാവിനെ കാപ്പാ കേസ് പ്രതി ആക്രമിച്ചു

പെൺകുട്ടിയുമായുള്ള അടുപ്പം ആരോപിച്ചായിരുന്നു യുവാവിനെ ആക്രമിച്ചത്

Update: 2025-03-21 04:54 GMT
Editor : ലിസി. പി | By : Web Desk

കൊച്ചി: തൃക്കാക്കരയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന യുവാവിനെ കാപ്പാ കേസ് പ്രതി ആക്രമിച്ചത് 'പണി' സിനിമ മോഡലിലെന്ന് മൊഴി. കഴിഞ്ഞദിവസം അറസ്റ്റിലായ ശ്രീരാജ് അതിക്രമം നടത്തുന്ന ദൃശ്യങ്ങൾ പുറത്തു വന്നു.പെൺകുട്ടിയുമായുള്ള അടുപ്പം ആരോപിച്ചായിരുന്നു യുവാവിനെ ആക്രമിച്ചത്. പിന്നീട് ഭീഷണിപ്പെടുത്തി വീടിനു പുറത്തെത്തിച്ച് കാല് തല്ലിയൊടിച്ചു.

'പണി' സിനിമയിലെ ദൃശ്യങ്ങൾ അനുകരിച്ചതാണെന്ന് ശ്രീരാജ് പൊലീസിന് മൊഴി നൽകി. ആക്രമണ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ആക്രമിക്കപ്പെട്ട ആളുടെ വാട്സാപ്പിൽ സ്റ്റാറ്റസാക്കുകയും ചെയ്തു.  ശ്രീരാജിനെ കഴിഞ്ഞദിവസം കാപ്പാ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News