മുൻ എംഎൽഎ കാരാട്ട് റസാഖ് ഐഎൻഎൽ വേദിയിൽ

റസാഖിനെ പാർട്ടിയിലെത്തിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് ഐഎൻഎൽ നേതൃത്വം നൽകുന്ന സൂചന. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ലീഗുമായി ഇടഞ്ഞുനിൽക്കുന്ന കൂടുതൽ ആളുകളെ പാർട്ടിയിലെത്തിക്കാനുള്ള നീക്കവും പാർട്ടി നടത്തുന്നുണ്ട്.

Update: 2021-11-14 07:23 GMT

മുൻ എംഎൽഎയും ഇടത് സഹയാത്രികനുമായ കാരാട്ട് റസാഖ് ഐഎൻഎൽ വേദിയിൽ. കോഴിക്കോട് ടൗൺഹാളിൽ നടന്ന സേട്ടുസാഹിബ് ജൻമശതാബ്ദി ആഘോഷത്തിലാണ് കാരാട്ട് റസാഖ് പങ്കെടുത്തത്. ഐഎൽഎല്ലിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശക്തമാവുന്നതിനിടെയാണ് റസാഖ് ഐഎൻഎൽ വേദിയിലെത്തിയിരിക്കുന്നത്.

ഐഎൻഎല്ലിൽ ചേരുന്ന കാര്യം ഇപ്പോൾ ആലോചിക്കുന്നില്ലെന്നും സിപിഎം അനുമതി കിട്ടിയാൽ തീരുമാനമെടുക്കുമെന്നും കാരാട്ട് റസാഖ് പറഞ്ഞു. ഇപ്പോൾ സിപിഎമ്മിന്റെ ഭാഗമാണ്. ഐഎൻഎല്ലിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അതിൽ ചേരാൻ ആവശ്യപ്പെട്ടാൽ അനുസരിക്കുമെന്നും അദ്ദേഹം വ്യക്താക്കി.

Advertising
Advertising

അതേസമയം റസാഖിനെ പാർട്ടിയിലെത്തിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് ഐഎൻഎൽ നേതൃത്വം നൽകുന്ന സൂചന. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ലീഗുമായി ഇടഞ്ഞുനിൽക്കുന്ന കൂടുതൽ ആളുകളെ പാർട്ടിയിലെത്തിക്കാനുള്ള നീക്കവും പാർട്ടി നടത്തുന്നുണ്ട്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News