കരിപ്പൂർ വിമാനത്താവളത്തിലെ റെസ നിർമാണം; സംസ്ഥാന ജിയോളജി വകുപ്പ് അനുമതി വൈകിപ്പിക്കുന്നതായി കേന്ദ്രം
എം.കെ രാഘവൻ എംപിയുടെ ചോദ്യത്തിന് വ്യോമയാന സഹമന്ത്രി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Update: 2025-02-06 17:02 GMT
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ റെസ നിർമാണത്തിൽ സംസ്ഥാന ജിയോളജി വകുപ്പ് അനുമതി വൈകിപ്പിക്കുന്നതായി കേന്ദ്രം. റെസ നിർമാണത്തിന് മണ്ണെടുക്കുന്നതിനുള്ള സ്ഥലങ്ങളിൽ ജിയോളജി വകുപ്പ് അനുമതി വൈകിപ്പിക്കുന്നതാണ് കേന്ദ്രം പറയുന്നത്. എം.കെ രാഘവൻ എംപിയുടെ ചോദ്യത്തിന് വ്യോമയാന സഹമന്ത്രി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മണ്ണെടുക്കേണ്ട 75 സ്ഥലങ്ങളിൽ ജിയോളജി വകുപ്പ് അനുമതി നല്കിയത് മൂന്ന് ഇടങ്ങളിൽ മാത്രമാണ്. സംസ്ഥാന സർക്കാർ കരിപ്പൂരിനോട് കാണിക്കുന്നത് വിവേചനമാണെന്ന് എം.കെ രാഘവൻ എംപി പറഞ്ഞു.