'പിണറായിക്ക് കരുണാകരന്റെ ശൈലി'; പുകഴ്ത്തി കെ മുരളീധരന്‍

എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടുപോയ കെ കരുണാകരൻറെ ശൈലിയാണ് പിണറായി വിജയന്റേത്. ഏത് ജാതി മത സമവാക്യങ്ങളും ഒരുമിച്ച് കൊണ്ട് പോകാൻ പിണറായിക്ക് കഴിയും.

Update: 2021-09-19 06:56 GMT
Editor : rishad | By : Web Desk
Advertising

മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കെ മുരളീധരൻ എം.പി. എല്ലാ വിഭാഗങ്ങളെയും ഒരുമിച്ച് കൊണ്ടുപോയ കെ കരുണാകരന്റെ ശൈലിയാണ് പിണറായി വിജയന്റേത്. ഏത് ജാതി മത സമവാക്യങ്ങളും ഒരുമിച്ച് കൊണ്ടുപോകാൻ പിണറായിക്ക് കഴിയും. കെ.കരുണാകരന് ശേഷം അത്തരമൊരു അഭ്യാസം വഴങ്ങുന്നത് പിണറായിക്കാണെന്നും കെ മുരളീധരൻ പറഞ്ഞു. തിരുവനന്തപുരം ജില്ല കോൺ​ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു കെ മുരളീധരൻ.

സിപിഎമ്മിനേയും ബി.ജെ.പിയേയും ഇന്നലെ വരെ പയറ്റിയ ആയുധം വെച്ച് നേരിടാനാവില്ല. അതിന് മൂർച്ഛയുള്ള ആയുധം വേണം. അതിന് ഒരുമിച്ച് നിൽക്കണം. ഫുൾ ടൈം പ്രവർത്തകരായ പാർട്ടി ഭാരവാഹികളുണ്ടാവണം. പറയുമ്പോൾ കൈയ്യടിക്കാൻ ആളുണ്ടാവുകയും, വോട്ട് ചെയ്യുമ്പോൾ ഇതില്ലാത്തതുമാണ് പാർട്ടിയിലെ അവസ്ഥയെന്നും അത് മാറണമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. 

പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് സി.പി.ഐ.എമ്മിന് സ്വന്തമായി നിലപാടില്ല. രണ്ട് വിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാകുമ്പോൾ രണ്ടു പേരെയും ഒരു മേശയ്ക്ക് ചുറ്റുമിരുത്തി മുഖ്യമന്ത്രി ചർച്ച ചെയ്യണമായിരുന്നു. എന്നാല്‍ അങ്ങനെയൊന്നുണ്ടായില്ല. സ്റ്റാൻ സ്വാമിയെ കൊന്നവരാണ് ഇപ്പോൾ ബിഷപ്പിനെ പിന്തുണയ്ക്കുന്നത്. ബി.ജെ.പിക്ക് വളരാൻ സി.പി.ഐ.എം അവസരമുണ്ടാക്കുന്നുവെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.  

കോണ്‍ഗ്രസില്‍ ശീലങ്ങള്‍ മാറണം. പാർട്ടിയോഗങ്ങളില്‍ കർക്കശമായി അഭിപ്രായം പറയാം എന്നാല്‍ പരസ്യ പ്രസ്താവനകൾ പാടില്ലെന്നും അത് പാര്‍ട്ടിയെ തകര്‍ക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News