കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസ്: കൂടുതൽ സി.പി.എം കൗൺസിലർമാരെ ചോദ്യം ചെയ്യാനൊരുങ്ങി ഇ.ഡി

വടക്കാഞ്ചേരി നഗരസഭ കൗൺസിലർ മധു അമ്പലപുരത്തോട് ഇന്ന് രാവിലെ കൊച്ചി ഓഫീസിൽ ഹാജരാകാൻ ഇ.ഡി നിർദേശം നൽകി

Update: 2023-10-04 04:27 GMT

തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ കൂടുതൽ സി.പി.എം കൗൺസിലർമാരെ ചോദ്യം ചെയ്യാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വടക്കാഞ്ചേരി നഗരസഭ കൗൺസിലർ മധു അമ്പലപുരത്തോട് ഇന്ന് രാവിലെ 10 മണിക്ക് ചോദ്യം ചെയ്യലിന് കൊച്ചി ഓഫീസിൽ ഹാജരാകാൻ ഇ.ഡി നിർദേശം നൽകി. കേസിലെ ഒന്നാംപ്രതിയായ സതീഷ് കുമാർ മധു അമ്പലപ്പുരത്തിന്റെ പേരിലും നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് ഇ.ഡിക്ക് ലഭിച്ചിരിക്കുന്ന വിവരം.

ഇക്കാര്യത്തിൽ വ്യക്തത വരുത്തതിന് വേണ്ടിയാണ് ചോദ്യം ചെയ്യുന്നത്. വടക്കാഞ്ചേരി കൗൺസിലർ പി.ആർ. അരവിന്ദാക്ഷനും തൃശുർ കോർപ്പറേഷൻ കൗൺസിലർ അനുപ് ഡേവിസിനും പിന്നാലെ ഇ.ഡിയുടെ അന്വേഷണ പരിധിയിൽ വരുന്ന മുന്നാമത്തെ സി.പി.എം കൗൺസിലറാണ് മധു അമ്പലപുരം.

Advertising
Advertising

കഴിഞ്ഞ ദിവസം കൊച്ചിയിൽ ടി.എൻ വാസവന്റെ നേതൃത്വത്തിൽ സഹകരണ വകുപ്പിന്റെ യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ കരുവന്നൂർ ബാങ്കിലെ നിക്ഷപകരുടെ പണം തിരികെ നൽകാനുള്ള തീരുമാനമെടുത്തിരുന്നു. ഇതിനു വേണ്ടി 50 കോടിയോളം രുപ സമാഹരിക്കാനാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം തീരുമാനിച്ചിരിക്കുന്നത്. കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ സി.പി.എം നേതാക്കളിലേക്ക് അന്വേഷണമെത്തുന്നത് സി.പി.എമ്മിന് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. എം.കെ കണ്ണനെയും എ.സി മൊയ്തീനെയും വീണ്ടും ചോദ്യം ചെയ്യാനും ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്. അതേസമയം പി.ആർ അരവിന്ദാക്ഷനെ ഇ.ഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹമിപ്പോൾ ആലുവ സബ്ജയിലിലാണ്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News