കാസർകോട് ദന്തഡോക്‌ടറുടെ മരണം; അഞ്ച് പേർ കസ്റ്റഡിയിൽ

ഇന്നലെയാണ് കുന്താപുരത്ത് റെയിൽവേ ട്രാക്കിൽ ഡോ. കൃഷ്ണമൂർത്തിയെ മരിച്ച നിലയിൽ കണ്ടെത്തിയത്

Update: 2022-11-11 06:18 GMT
Editor : banuisahak | By : Web Desk

കാസർകോട്: കാസർകോട് ബദിയടുക്കയിൽ ദന്തഡോക്‌ടറെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അഞ്ച് പേർ കസ്റ്റഡിയിൽ. ഇന്നലെയാണ് കുന്താപുരത്ത് റെയിൽവേ ട്രാക്കിൽ ഡോ. കൃഷ്ണമൂർത്തിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. 

ക്ലിനിക്കിൽ എത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് ബദിയടുക്ക പോലീസ് കൃഷ്ണമൂർത്തിക്കെതിരെ കേസെടുത്തിരുന്നു. പിന്നാലെ അഞ്ച് പേർ ക്ലിനിക്കിലെത്തി ഡോക്‌ടറെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് ക്ലിനിക്കിൽ നിന്ന് ഇദ്ദേഹത്തെ കാണാതായെന്ന് കാണിച്ച് ഭാര്യ നൽകിയ പരാതിയെ തുടർന്ന് ബദിയടുക്ക പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കുന്താപുരത്ത് റെയിൽവേ ട്രാക്കിൽ നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ഡോക്‌ടറെ ഭീഷണിപ്പെടുത്തിയതിനാണ് ഇപ്പോൾ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News