കാസര്‍കോട് വിദ്യാർഥിയുടെ കർണപുടം അടിച്ചുപൊട്ടിച്ച സംഭവം: പ്രധാനാധ്യാപകനെതിരെ കേസ്

ബേഡകം പൊലീസാണ് കേസെടുത്തത്

Update: 2025-08-19 07:31 GMT
Editor : ലിസി. പി | By : Web Desk

കാസർകോട്: കുണ്ടംകുഴി ഗവ. ഹയർസെക്കന്‍ഡറി സ്‌കൂളിൽ പ്രധാനാധ്യാപകൻ്റെ അടിയേറ്റ് വിദ്യാർഥിയുടെ കർണ്ണപുടം തകർന്ന സംഭവത്തിൽ പൊലീസ് കേസെടുത്തു. പ്രധാനാധ്യാപകനെതിരെ ബേഡകം പൊലീസാണ് കേസെടുത്തത്. 

കഴിഞ്ഞദിവസമാണ് കുണ്ടംകുഴി ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ പ്രധാനാധ്യാപകൻ എം.അശോകന്റെ മർദനത്തിൽ വിദ്യാർഥിയുടെ കർണപുടം തകർന്നത്. അസംബ്ലിക്കിടെ കാൽകൊണ്ട് ചരൽ നീക്കിയതിനാണ് മർദനമെന്നാണ് വിദ്യാർഥിയുടെ പരാതി.

കുണ്ടംകുഴി ഗവ. ഹയർസെക്കന്‍ഡറി സ്‌കൂൾ പ്രധാന അധ്യാപകൻ പനയാൽ, ബട്ടത്തൂരിലെ എം.അശോകനെതിരെ അടിച്ചു പരിക്കേൽപ്പിക്കൽ, ജെ.ജെ.ആക്ട് എന്നിവ പ്രകാരം ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയത്.  അശോകൻ നിർബന്ധിത അവധിയിൽ പ്രവേശിച്ചു. മെഡിക്കൽ റിപ്പോർട്ട് ശേഖരിച്ച് തുടർ നടപടികൾ സ്വീകരിക്കാനാണ് പൊലീസിൻ്റെ ശ്രമം.

Advertising
Advertising

ബാലാവകാശ കമ്മീഷണൻ അംഗം ബി. മോഹൻകുമാർ വിദ്യാർഥിയുടെ വീട്ടിലെത്തി മാതാവിൻ്റെ മൊഴി എടുത്തു. സംഭവത്തിന് പി ടി എ ഭാരവാഹികളുടെ നേതൃത്വത്തിൽ കേസ് ഒഴിവാക്കാൻ ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നതായി മാതാവ് കമ്മീഷന് മൊഴി നൽകി. ഇത് ഗുരുതരമായ ക്രിമിനൽ കുറ്റമാണ്. ഇക്കാര്യം വിശദമായി അന്വേഷിക്കാൻ പൊലീസിന് നിർദേശം നൽകിയതായി ബാലാവകാശ കമ്മീഷണൻ അംഗം ബി. മോഹൻകുമാർ പറഞ്ഞു. 

 സംഭവത്തിൽ പൊലീസും ഡിഡിഇയും ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News