നവകേരള സദസ്സ് നടക്കുന്നതിനാൽ നവംബർ 19ന് കാസർകോട് പ്രവൃത്തിദിനം; ഉത്തരവിറക്കി ജില്ലാ കലക്ടർ

രണ്ടുദിവസങ്ങളിലായി നടക്കുന്ന നവകേരള സദസ്സിൽ ജില്ലയിലെ എല്ലാ സർക്കാർ ജീവനക്കാരും പങ്കെടുക്കണമെന്നും കലക്ടർ അറിയിച്ചു

Update: 2023-11-15 09:30 GMT

കാസർകോട്: നവകേരള സദസ്സ് നടക്കുന്നതിനാലാൽ കാസർകോട് ജില്ലയിൽ ഈ മാസം 19 ന് പ്രവൃത്തി ദിനമായിരിക്കുമെന്ന് ജില്ലാ കലക്ടർ. രണ്ടുദിവസങ്ങളിലായി നടക്കുന്ന നവകേരള സദസ്സിൽ ജില്ലയിലെ എല്ലാ സർക്കാർ ജീവനക്കാരും പങ്കെടുക്കണമെന്നും കലക്ടർ അറിയിച്ചു.


സർക്കാർ നടത്തുന്ന പരിപാടിയായതിനാൽ തന്നെ മുഴുവൻ സർക്കാർ ജീവനക്കാരും പരിപാടിയിൽ പങ്കെടുക്കണമെന്നും ഇതിനാണ് ഞായറാഴ്ച പ്രവൃത്തി ദിവസമായി പ്രഖ്യാപിച്ച് ഉത്തരവിറക്കിയതെന്നുമാണ് കലക്ടറുടെ വിശദീകരണം.

Advertising
Advertising



Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News