ബൈക്കുമായി കൂട്ടിയിടിച്ച കാർ ആൾമറ തകർത്ത് കിണറ്റിൽ വീണു; യാത്രക്കാരെ രക്ഷപ്പെടുത്തി

നാട്ടുകാരുടെ സമയോജിതമായ ഇടപെടലിനെ തുടർന്നാണ് കാറിലുണ്ടായിരുന്നവരെ രക്ഷിക്കാനായത്

Update: 2022-05-03 14:51 GMT

കാസര്‍കോട്: ബൈക്കുമായി കൂട്ടിയിടിച്ച കാര്‍ കിണറ്റില്‍ വീണ് അപകടം. കാസര്‍കോട് ജില്ലയിലെ പൂച്ചക്കാടാണ് സംഭവം. ബൈക്കുമായി കൂട്ടിയിടിച്ചതിനെത്തുടർന്ന് നിയന്ത്രണം വിട്ട കാർ സമീപത്തെ കിണറ്റിൽ വീഴുകയായിരുന്നു. ആൾമറ തകർക്കാണ് കാർ കിണറ്റിൽ വീണത്.

കാറിലുണ്ടായിരുന്ന നാലുപേരെയും രക്ഷപ്പെടുത്തി. നാട്ടുകാരുടെ സമയോജിതമായ ഇടപെടലിനെ തുടർന്നാണ് യാത്രക്കാരെ രക്ഷിക്കാനായത്. പൂച്ചക്കാട് സ്വദേശികളായ അയ്യപ്പൻ, രാമചന്ദ്രൻ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കയ്യെടുത്തത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News