കാട്ടാക്കടയിൽ അച്ഛനെയും മകളെയും മർദിച്ച സംഭവം: ഒരു മാസം പിന്നിട്ടിട്ടും പ്രതികൾ ഒളിവിൽ

കേസിലെ മൂന്ന് പ്രതികൾ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിലെത്തിയിരുന്നു

Update: 2022-10-20 02:56 GMT
Advertising

കാട്ടാക്കട: കാട്ടാക്കടയിൽ അച്ഛനെയും മകളെയും മർദിച്ച സംഭവത്തിൽ പ്രതികളായ കെഎസ്ആർടിസി ജീവനക്കാർ ഇപ്പോഴും ഒളിവിൽ. അക്രമം നടന്ന് ഒരു മാസം പിന്നിട്ടിട്ടും ഇവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നും പ്രതികൾക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുണ്ടെന്നുമാണ് മർദനമേറ്റ പ്രേമനന്റെ ആരോപണം. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നും അദ്ദേഹം പറയുന്നു.

അതിനിടെ കേസിലെ മൂന്ന് പ്രതികൾ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിലെത്തിയിരുന്നു. ആര്യനാട് സ്‌റ്റേഷൻ മാസ്റ്റർ എ.മുഹമ്മദ് ഷരീഫ്,കണ്ടക്ടർ എൻ.അനിൽകുമാർ,അസി.സി.പി മിലൻ ഡോറിച്ച് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News