മുസ്‍ലിം ലീഗുമായുള്ള ചർച്ച; സിപിഎം റിപ്പോർട്ടിനെ പരിഹസിച്ച് കെ.സി വേണുഗോപാൽ
ആരെങ്കിലും വരു ഞങ്ങളെ രക്ഷിക്കു എന്നാണ് സിപിഎം പറയുന്നതെന്നും വേണുഗോപാൽ പരിഹസിച്ചു
Update: 2025-03-06 16:35 GMT
കൊല്ലം: മുസ്‍ലിം ലീഗുമായി ചർച്ചയാകാമെന്ന സിപിഎമ്മിന്റെ റിപ്പോർട്ടിലെ പരാമർശത്തെ പരിഹസിച്ച് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ. പിണറായി 3.0 ഇല്ലെന്ന് സിപിഎമ്മിന് ബോധ്യമായി. ആരെങ്കിലും വരു ഞങ്ങളെ രക്ഷിക്കു എന്നാണ് സിപിഎം പറയുന്നതെന്നും വേണുഗോപാൽ പറഞ്ഞു.
അതേസമയം, സിപിഎം ചർച്ച ചെയ്യുന്നത് അവരുടെ അജണ്ടയാണെന്നും ദേശീയതലത്തിൽ കോൺഗ്രസ് മാത്രമാണ് ബദലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മറുഭാഗത്ത് നിൽക്കുന്ന ഏതെങ്കിലും പാർട്ടിയെ ചാക്കിട്ട് പിടിക്കുക എൽഡിഎഫ് നിലപാടല്ലെന്നും ഇപ്പോൾ ആരുമായും ചർച്ചയില്ലെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു.