സംസ്ഥാന എൻജിനിയറിങ് പ്രവേശന പരീക്ഷ മാറ്റി

പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കും.

Update: 2021-07-07 14:24 GMT
Advertising

ഈ മാസം 24ന് നടത്താൻ നിശ്ചയിച്ച സംസ്ഥാന എൻജിനിയറിങ് പ്രവേശന പരീക്ഷ മാറ്റി. പുതുക്കിയ പരീക്ഷ തീയതി പിന്നീട് അറിയിക്കും. ഐ.ഐ.ടി, ജെ.ഇ.ഇ പരീക്ഷകൾ അതേദിവസം നടക്കുന്നതിനാലാണ് പരീക്ഷകള്‍ മാറ്റിവെച്ചത്. 

ജൂലൈ 11ന് തീരുമാനിച്ചിരുന്ന പരീക്ഷ കോവിഡ് വ്യാപനം കണക്കിലെടുത്ത് 24ലേക്ക് നീട്ടിവെക്കുകയായിരുന്നു. ഒന്നരലക്ഷത്തോളം പേരാണ് ഇത്തവണ പരീക്ഷയ്ക്കു വേണ്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലെത്തിയപ്പോഴാണ് മാറ്റിവെക്കാനുള്ള തീരുമാനം. അതേസമയം, ജെ.ഇ.ഇ മെയിന്‍ പരീക്ഷയുടെ മൂന്നാം സെഷന്‍ ജൂലൈ 20 മുതല്‍ 25 വരെയും നാലാം സെഷന്‍ 27 മുതല്‍ ആഗസ്റ്റ് രണ്ടുവരെയുമാണ് നടക്കുക.

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News