എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു; 47629 പേര്‍ റാങ്ക് ലിസ്റ്റില്‍

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവാണ് ഫലപ്രഖ്യാപനം നടത്തിയത്

Update: 2021-10-07 03:58 GMT
Editor : Jaisy Thomas | By : Web Desk
Advertising

സംസ്ഥാന എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. 73,977 പേര്‍ പരീക്ഷ എഴുതിയതില്‍ 53,031 പേര്‍ യോഗ്യത നേടി. 47629 പേര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടു. പരീക്ഷാഫലം cee.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.  ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവാണ് ഫലപ്രഖ്യാപനം നടത്തിയത്. എന്‍ജിനിയറിംഗ് വിഭാഗത്തില്‍ തൃശൂര്‍ ,വടക്കാഞ്ചേരി സ്വദേശി ഫെയ്സ് ഹാഷിം ഒന്നാം റാങ്ക് നേടി. ഹരിശങ്കര്‍(കോട്ടയം), നയന്‍ കിഷോര്‍ നായര്‍(കൊല്ലം) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും റാങ്കുകള്‍ നേടി. ആദ്യ നൂറ് റാങ്കില്‍ 78 പേര്‍ ആണ്‍കുട്ടികളും 22 പേര്‍ പെണ്‍കുട്ടികളുമാണ്.

ഫാർമസി, ആർക്കിടക്ച്ചർ കോഴ്സുകളിലേക്കുള്ള റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു.  ഫാര്‍മസി വിഭാഗത്തില്‍ തൃശൂര്‍ സ്വദേശി അബ്ദുല്‍ നാസര്‍ കല്ലായില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി. തേജസ്വിനി വിനോദ്(കണ്ണൂര്‍), അക്ഷര ആനന്ദ്(പത്തനംതിട്ട) എന്നിവ രണ്ടും മൂന്നും റാങ്കുകള്‍ നേടി.റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് മുന്‍പേ തന്നെ ഓപ്ഷൻ സ്വീകരിക്കുന്ന നടപടികൾ തുടങ്ങിയിരുന്നു. ഈ മാസം ഒമ്പത് വരെയാണ് ഓപ്ഷൻ നൽകാനുള്ള സമയപരിധി. 25 നകം പ്രവേശന നടപടികൾ പൂർത്തിയാക്കണമെന്നാണ് AICTE നിബന്ധന.


Full View



Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News