വിദ്യാർഥികൾക്ക് തലവേദനയായി കീം- ഐടിഇപി പ്രവേശന പരീക്ഷകൾ ഒരേ ദിവസം; എൻട്രൻസ് കമ്മീഷണർക്ക് പരാതി

ഇരു പരീക്ഷകളും എഴുതാൻ നിരവധി പേർ അപേക്ഷിച്ചിട്ടുണ്ട്.

Update: 2025-04-17 01:41 GMT

കോഴിക്കോട്: ഈ വർഷത്തെ കീം- ഐടിഇപി പ്രവേശന പരീക്ഷകൾ ഒരേ ദിവസം. ഏപ്രിൽ 23ന് തുടങ്ങുന്ന കീം (കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ) പ്രവേശന പരീക്ഷ 29നാണ് സമാപിക്കുക. ഐടിഇപി (ഇന്റഗ്രേറ്റഡ് ടീച്ചേഴ്സ് എജ്യുക്കേഷൻ പ്രോഗ്രാം) പരീക്ഷ 29നാണ് നിശ്ചയിച്ചിരിക്കുന്നത്.

ഇരു പരീക്ഷകളും എഴുതാൻ നിരവധി പേർ അപേക്ഷിച്ചിട്ടുണ്ട്. ഒരേ ദിവസം തന്നെ രണ്ട് പരീക്ഷകളും നിശ്ചയിച്ചതിനെതിരെ പ്രവേശന പരീക്ഷാ കമ്മീഷണർക്ക് വിദ്യാർഥികൾ പരാതി നൽകി. 29ന് നടക്കുന്ന പരീക്ഷകളിൽ ഏതെങ്കിലുമൊന്ന് എത്രയും പെട്ടെന്ന് മറ്റൊരു തിയതിയിലേക്ക് മാറ്റണമെന്ന് പരാതിയിൽ പറയുന്നു.

Advertising
Advertising

പുതിയ വിദ്യാഭ്യാസ നയപ്രകാരം ഐടിഇപി പ്രവേശന പരീക്ഷ കൂടി പാസായാൽ മാത്രമേ സയൻസ് വിഭാഗത്തിലെ കുട്ടികൾക്ക് അധ്യാപനത്തിലേക്ക് കടക്കാനാവൂ. രണ്ട് പരീക്ഷകളും ഒരേ ദിവസം വരുന്നതോടെ വിദ്യാർഥികളുടെ ഒരു വർഷം നഷ്ടമാവും.

ഈ സാഹചര്യത്തിലാണ് തിയതി മാറ്റണമെന്നാവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാർഥികളുടെ ആവശ്യത്തിൽ തീരുമാനമായിട്ടില്ലെന്നാണ് എൻട്രൻസ് കമ്മീഷണർ പറയുന്നത്.

Full View

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News