സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില കൂട്ടി; സംസ്ഥാന ബജറ്റ് 2022

ന്യായവില 10 ശതമാനമാണ് കൂട്ടിയത്

Update: 2022-03-11 06:04 GMT

സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില കൂട്ടി. ന്യായവില 10 ശതമാനമാണ് കൂട്ടിയത്. സംസ്ഥാന സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണത്തിലാണ് പ്രഖ്യാപനം. അടിസ്ഥാന ഭൂ നികുതി പരിഷ്കരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഭൂമിയുടെ ന്യായവിലയുമായി ബന്ധപ്പെട്ട അപാകതകൾ പരിശോധിക്കും. ഇതിനായി ഉന്നതതല സമിതിയെ നിയമിക്കും.  ഇതോടെ 200 കോടി യുടെ അധിക വരുമാനമാണുണ്ടാവുക. 

സംസ്ഥാനത്ത് ഇരുചക്ര മോട്ടോർ വാഹന നികുതി ഒരു ശതമാനം കൂട്ടി. ഇതിലൂടെ 10 കോടി അധിക വരുമാനമാണുണ്ടാവുക. മോട്ടോർ വാഹന നികുതി കുടിശിക അടച്ചു തീർക്കൽ തുടരും. കാരവൻ വാഹനങ്ങൾക്ക് നികുതി കുറച്ചു.

Advertising
Advertising

സംസ്ഥാനത്ത് നാല് സയന്‍സ് പാർക്കുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. തിരുവനന്തപുരം, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങള്‍ക്ക് സമീപാണ് സയന്‍സ് പാർക്കുകള്‍ തുടങ്ങുക. പി പി പി മാതൃകയിലാണ് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നത്. ഇതിനായി സിയാല്‍ മാതൃകയില്‍ കമ്പനി രൂപീകരിക്കും.

വിലക്കയറ്റം നേരിടൽ സംസ്ഥാനത്തിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് മന്ത്രി പറഞ്ഞു.വിലക്കയറ്റം നിയന്ത്രിക്കാൻ 2000 കോടി അനുവദിച്ചു. യുദ്ധം വിലക്കയറ്റത്തിന് കാരണമായിട്ടുണ്ടെന്നും സാമ്പത്തിക മന്ദ്യത്തെ ഇല്ലാതാക്കാൻ കേന്ദ്രം ഇടപെടുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. ആഗോളവത്കരണ നയങ്ങളുമായാണ് കേന്ദ്രം മുന്നോട്ട് പോകുന്നത്. ഇത് ശരിയല്ല. വിലക്കയറ്റത്തെ നേരിടാൻ പൊതുഭരണ സ്ഥാപനങ്ങളെ കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു.


Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News