കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ വീണ്ടും രാജി

ഉന്നതാധികാര സമിതി അംഗവും കൊല്ലം ജില്ലാ പ്രസിഡന്റുമായ അറയ്ക്കല്‍ ബാലകൃഷ്ണ പിള്ളയാണ് രാജിവെച്ചത്

Update: 2024-04-20 11:26 GMT

കൊല്ലം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ വീണ്ടും രാജി. ഉന്നതാധികാര സമിതി അംഗവും കൊല്ലം ജില്ലാ പ്രസിഡന്റുമായ അറയ്ക്കല്‍ ബാലകൃഷ്ണ പിള്ളയാണ് രാജിവെച്ചത്. പാര്‍ട്ടിയില്‍ അവഗണന നേരിടുന്നതിനൊപ്പം മോന്‍സ് ജോസഫ് പാര്‍ട്ടി ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നു എന്നും ബാലകൃഷ്ണ പിള്ള ആരോപിച്ചു. ഇനി ജോസ് കെ മാണി വിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് സൂചനകളുണ്ട്. അതേസമയം അറയ്ക്കല്‍ ബാലകൃഷ്ണ പിള്ളയെ തള്ളി കൊല്ലത്തെ ജോസഫ് വിഭാഗം നേതാക്കള്‍ രംഗത്തുവന്നു. ഇദ്ദേഹം കാലങ്ങളായി പ്രവര്‍ത്തന രംഗത്ത് നിര്‍ജീവമാണ്. എതിരാളികള്‍ക്ക് ആയുധം കൊടുക്കുന്ന പ്രവര്‍ത്തനം അംഗീകരിക്കാനാവില്ല. രാജിവെച്ചില്ലെങ്കില്‍ പുറത്താക്കാനായിരുന്നു തീരുമാനമെന്നും നേതാക്കള്‍ വ്യക്തമാക്കി.

Advertising
Advertising


Full View


Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News