ഗുണ്ടാ സംഘങ്ങളുമായി വഴിവിട്ട ബന്ധം: പൊലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

കാപ്പ, ക്രിമിനൽ കേസ് പ്രതികളുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി

Update: 2026-10-18 15:48 GMT
Editor : Athulya | By : Web Desk

പത്തനംതിട്ട: ഗുണ്ട സംഘങ്ങളുമായി വഴിവിട്ട ബന്ധം പുലർത്തിയ തിരുവല്ല പൊലീസ് സ്റ്റേഷനിലെ സിപിഒ നിശാന്ത് പി.ചന്ദ്രനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. പൊലീസ് അസോസിയേഷൻ ജില്ലാ ഭാരവാഹിയായിരുന്നു ഇദ്ദേഹം. കാപ്പ, ക്രിമിനൽ കേസ് പ്രതികളുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.

പീച്ചി സ്വർണക്കവർച്ചാ കേസിലെ ഗുണ്ടാ സംഘവുമായടക്കം നിശാന്ത് പി.ചന്ദ്രന് ബന്ധമുണ്ടെന്ന പരാതിയെ തുടർന്നാണ് ആഭ്യന്തര അന്വേഷണം നടത്തിയത്. അന്വേഷണത്തിൽ ഗുണ്ടാ സംഘങ്ങളുമായി ഇയാൾ നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടതായും ഗുണ്ടകളോടൊപ്പം ഫോട്ടോ എടുത്ത് സാമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതായും കണ്ടെത്തി. കൂടാതെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ നിരവധി കേസുകളും നിലവിലുണ്ട്.

Advertising
Advertising

അന്വേഷണത്തിൽ ഗുരുതരമായ കണ്ടെത്തലുകൾ ഉണ്ടായതിനെത്തുടർന്ന് നിശാന്ത് പി.ചന്ദ്രന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇയാൾ നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനെത്തുടർന്നാണ് ഇപ്പോൾ സർവീസിൽ നിന്നും പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഇയാൾക്ക് അവസാനമായി ഒരു വിശദീകരണം കൂടി നൽകാൻ 15 ദിവസം സമയം അനുവദിച്ചിട്ടുണ്ട്. അതും തൃപ്തികരമല്ലെങ്കിൽ പൂർണമായും സേനയിൽ നിന്ന് ഒഴിവാക്കാനാണ് തീരുമാനം.

Full View

Tags:    

Writer - Athulya

contributor

Editor - Athulya

contributor

By - Web Desk

contributor

Similar News