കാലാവധി കഴിയാതെ വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാരിന് അധികാരമില്ല; യുഡിഎഫ് ജനാധിപത്യ മര്യാദ കാണിച്ചില്ല: പിണറായി വിജയൻ

വഖഫ് ബോർഡ് പിരിച്ചുവിട്ട ഉത്തരവ് സർക്കാർ അടിയന്തരമായി റദ്ദുചെയ്യണമെന്നും പിണറായി ആവശ്യപ്പെട്ടു

Update: 2026-10-18 12:08 GMT

തിരുവനന്തപുരം: വഖഫ് ബോർഡ് പിരിച്ചുവിട്ടതിനെതിരെ പ്രതിപക്ഷം. കാലാവധി കഴിയുന്നതിന് മുമ്പ് വഖഫ് ബോർഡ് പിരിച്ചുവിടാൻ സർക്കാരിന് നിയമപരമായി അധികാരമില്ലെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞു. 2016ൽ എൽഡിഎഫ് അധികാരത്തിൽ വന്നപ്പോൾ റഷീദലി തങ്ങൾ അധ്യക്ഷനായ വഖഫ് ബോർഡിനെ തുടരാൻ അനുവദിച്ചിരുന്നു. അങ്ങനെയൊരു മര്യാദ യുഡിഎഫ് കാണിച്ചില്ലെന്നും പിണറായി പറഞ്ഞു.

പുതിയ വഖഫ് ഭേദഗതി നിയമ പ്രകാരം ചില വിഭാഗം അംഗങ്ങളെ ഉൾപ്പെടുത്താനായി പുനഃസംഘടപ്പിക്കുന്ന വിഷയമാണ് ഹൈക്കോടതിയിൽ വന്നത്. സുപ്രിംകോടതിയിലെ കേസ് കഴിഞ്ഞ ശേഷം അക്കാര്യം തീരുമാനിക്കുമെന്ന മുൻ സർക്കാർ നിലപാടല്ല യുഡിഎഫ് സർക്കാർ സ്വീകരിച്ചത്. കേന്ദ്ര വഖഫ് നിയമഭേദഗതിക്കെതിരെ കോടതിയിലുള്ള സംസ്ഥാനത്തിന്റെ നിലപാടുകളെ തകർക്കുന്നതാണ് യുഡിഎഫ് സർക്കാരിന്റെ നടപടികൾ. അമുസ്‌ലിംകളെ വഖഫ് ബോർഡിലേക്ക് നിയമിക്കാമെന്ന അപകടകരമായ നിലപാടാണ് യുഡിഎഫ് സർക്കാർ ആദ്യം സ്വീകരിച്ചത്. സമുദായ വഞ്ചന കയ്യോടെ പിടിക്കപ്പെട്ടപ്പോൾ മാത്രമാണ് അവർ അത് മയപ്പെടുത്താൻ തയ്യാറായത്.

Advertising
Advertising

അമുസ്‌ലിം പ്രാതിനിധ്യം സംബന്ധിച്ച് പുതിയ ചെയർമാൻ നടത്തുന്ന പരാമർശങ്ങളും അതീവ ഗൗരവമുള്ളതാണ്. ഹൈക്കോടതി വഖഫ് ബോർഡ് പിരിച്ചു വിടണമെന്ന് നിർദേശിച്ചിട്ടില്ല. സംസ്ഥാന സർക്കാർ ഇപ്പോൾ ചെയ്തത് വഖഫ് ബോർഡ് കാലാവധിക്കു മുമ്പ് നിയമവിരുദ്ധമായി പാടെ പിരിച്ചുവിടുകയാണ്. ഹൈക്കോടതി പരാമർശത്തെ തെറ്റായി വ്യാഖ്യാനിച്ച് ബോർഡ് പിരിച്ചുവിട്ട നടപടി ന്യൂനപക്ഷ അവകാശങ്ങളെ ഹനിക്കുകയും സംഘപരിവാർ അജണ്ടകളെ സഹായിക്കുകയും ചെയ്യുന്നതാണ്. വഖഫ് ബോർഡ് പിരിച്ചുവിട്ട ഉത്തരവ് സർക്കാർ അടിയന്തരമായി റദ്ദുചെയ്യണമെന്നും പിണറായി ആവശ്യപ്പെട്ടു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News