'മാധ്യമങ്ങളിലൂടെയല്ല തന്നോട് സംസാരിക്കേണ്ടത്'; മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ക്ഷണിച്ച് ഗവർണർ

രാജ് ഭവനിലെ ദന്താശുപത്രി വിഷയം മുഖ്യമന്ത്രി ഉന്നയിച്ചത് അൽപത്തരമാണെന്നും ഗവർണർ

Update: 2023-12-06 06:55 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രാജ്ഭവനിലേക്ക് ക്ഷണിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.ബില്ലുകളുടേയും ഓർഡിനൻസിന്റേയും അടിയന്തര സാഹചര്യം മുഖ്യമന്ത്രി തന്നെ ബോധ്യപ്പെടുത്തണം. മാധ്യമങ്ങൾ വഴിയല്ല തന്നോട് സംസാരിക്കേണ്ടത്. കണ്ണൂർ വി.സി നിയമനത്തിൽ തനിക്കുമേൽ ചെലുത്തിയ സമ്മർദം ശരിയായിരുന്നില്ല എന്ന് മുഖ്യമന്ത്രിക്ക് ബോധ്യപ്പെടുന്നുണ്ടെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, രാജ് ഭവനിലെ ദന്താശുപത്രി വിഷയം മുഖ്യമന്ത്രി ഉന്നയിച്ചത് അൽപത്തരമാണെന്നും ഗവർണർ പറഞ്ഞു. മനസിന്റെ വലിപ്പ കുറവാണിത്.രാജ്ഭവന് എതിരെ എന്തും ഉന്നയിക്കാൻ ശ്രമിക്കുന്നത് കൊണ്ടാണ് ഇതൊക്കെ പറയുന്നത്. ദന്തൽ ക്ലിനിക് വ്യക്തിപരമായ താത്പര്യമല്ലെന്നും 200 ജീവനക്കാർക്ക് വേണ്ടിയാണെന്നും ഗവർണർ പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News