'ബൃന്ദാ കാരാട്ട് എന്നെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടോ?'; മറുപടിയുമായി ഗവര്‍ണര്‍

ബൃന്ദാ കാരാട്ടിന്റെ പരാമർശം അവജ്ഞയോടെ തള്ളുന്നുവെന്ന് ആരിഫ് മുഹമ്മദ് ഖാൻ

Update: 2024-01-05 04:45 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: സി.പി.എം പിബി അംഗം ബൃന്ദാ കാരാട്ടിന്റെ പരാമർശം അവജ്ഞയോടെ തള്ളുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബൃന്ദാ കാരാട്ട് എന്നെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടോയെന്നും ഗവർണർ ചോദിച്ചു. ഗവർണർ കേരളത്തിൽ നിന്ന് ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കണമെന്നായിരുന്നു ബൃന്ദാ കാരാട്ടിന്റെ പരാമർശം.

അതേസമയം, സർക്കാരിന്റെ ക്രിസ്മസ്-പുതുവത്സര വിരുന്നിന് തന്നെ ക്ഷണിച്ചിരുന്നെന്നും ഗവർണർ  പറഞ്ഞു. മുഖ്യമന്ത്രിയുമായി ഭിന്നതയില്ല.താൻ ചെയ്യുന്നത് നിയമപരമായ കർത്തവ്യമാണെന്നും ഗവർണർ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തന്നോട് ചോദിക്കുന്നതുപോലെ മുഖ്യമന്ത്രിയോടും ചോദ്യങ്ങൾ ഉന്നയിക്കണം. വിരുന്നിനുള്ള ക്ഷണക്കത്ത് രാജ്ഭവനിൽ കിടപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News