ഔദ്യോഗിക രേഖകൾ ചോരുന്നത് തടയാൻ നടപടിയുമായി കേരള സർക്കാർ

ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരടക്കം കേന്ദ്രമാര്‍ഗ നിര്‍ദേശമനുസരിച്ച് രേഖകള്‍ കൈകാര്യം ചെയ്യണമെന്നാണ് ഉത്തരവ്

Update: 2021-09-08 15:33 GMT
Advertising

ഔദ്യോഗിക രേഖകൾ ചോരുന്നത് തടയാൻ നടപടിയുമായി കേരള  സർക്കാർ. രേഖകൾ ചോർത്തുന്നത് കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിയുണ്ടാകും. ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥരടക്കം കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ച് രേഖകള്‍ കൈകാര്യം ചെയ്യണമെന്നും ഉത്തരവ്.

പൊലീസിലെ അഴിമതി സംബന്ധിച്ചുള്ള സിഎജി റിപ്പോര്‍ട്ട് ചോര്‍ന്നത് അന്വേഷിച്ച കമ്മിറ്റിയുടെ ശിപാർശകളിലാണ് സർക്കാർ നടപടി. രേഖകളുടെ സുരക്ഷ ഉദ്യോഗസ്ഥര്‍ സ്വയം ഉറപ്പാക്കണം. സെക്രട്ടറിയേറ്റിലെ സെക്ഷനുകളില്‍ നിന്ന് ഫയലുകള്‍ മൂന്നാമതൊരാള്‍ ഉദ്യോഗസ്ഥര്‍ക്ക് എത്തിച്ച് നല്‍കുന്നത് അവസാനിപ്പിക്കണം.

ഏകോപന ചുമതലയുള്ള ഓഫീസര്‍മാരെ മൂന്ന് വര്‍ഷം കൂടുമ്പോള്‍ മാറ്റണം. വകുപ്പ് മേധാവികള്‍ക്കാണ് ഇതിന്‍റെ ഉത്തരവാദിത്വം. രഹസ്യ സ്വഭാവമുള്ള ഫയലുകള്‍ ഇരട്ട സീല്‍ ചെയ്ത് മാത്രമേ വകുപ്പ് മേധാവികള്‍ അയച്ച് നല്‍കാവൂ. അതിപ്രധാന വിവരങ്ങള്‍ കൈമാറാന്‍ ഇ-മെയില്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News