ഓണാവധിക്ക് നാട്ടിലേക്ക് മടങ്ങുന്നവർക്ക് ആശ്വാസവാർത്ത; കേരളത്തിലേക്ക് ഓണം സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു; സ്റ്റോപ്പുകൾ ഇവയെല്ലാം...

ചെന്നൈ-കൊല്ലം റൂട്ടിൽ വീക്കിലി എക്സ്പ്രസ്സ് സർവീസ് നടത്തും.ആഗസ്റ്റ് 12, 19, 26, സെപ്റ്റംബർ 2 എന്നീ തീയതികളിലാണ് ഈ ട്രെയിൻ സർവീസ് നടത്തുക

Update: 2026-07-08 16:30 GMT

ന്യൂഡൽഹി: ഓണക്കാലത്തെ യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് കൂടുതൽ പ്രത്യേക ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. ഇതിന്റെ ഭാഗമായി ചെന്നൈ-കൊല്ലം റൂട്ടിൽ വീക്കിലി എക്സ്പ്രസ്സ് സർവീസ് നടത്തും. ഓഗസ്റ്റ് 12, 19, 26, സെപ്റ്റംബർ 2 എന്നീ തീയതികളിലാണ് ഈ ട്രെയിൻ സർവീസ് നടത്തുക.

കൂടാതെ, തിരുവനന്തപുരം-താംബ്രം റൂട്ടിലും സമാനമായ രീതിയിൽ വീക്കിലി എക്സ്പ്രസ്സ് സർവീസുകൾ ഉണ്ടാകും. ചെന്നൈ-കൊല്ലം എക്സ്പ്രസ്സ് സർവീസ് നടത്തുന്ന അതേ തീയതികളിൽ തന്നെയാണ് തിരുവനന്തപുരം-താംബ്രം എക്സ്പ്രസ്സും സർവീസ് നടത്തുന്നത്. ഓണത്തോടനുബന്ധിച്ച് നാട്ടിലേക്ക് മടങ്ങുന്ന മലയാളികൾക്ക് ഈ അധിക സർവീസുകൾ വലിയ ആശ്വാസമായേക്കും.

നേരത്തെ, ഓണത്തിന് കേരളത്തിലേക്ക് നൂറ് ട്രെയിനുകൾ അധികസർവീസ് നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു. പിന്നാലെയാണ് സ്പെഷ്യൽ ട്രെയിനുകളുടെ പ്രഖ്യാപനമെത്തിയിരിക്കുന്നത്. ആഘോഷവേളകളിൽ പലപ്പോഴും മാസങ്ങൾക്ക് മുന്നേ ട്രെയിൻ ബുക്കിങ്ങുകൾ മുഴുവനാകുന്നതിനാൽ ഏറെ യാത്രാദുരിതം നേരിടാറുണ്ടായിരുന്നു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News