നിയന്ത്രണങ്ങളോട് സഹകരിച്ച് കേരളം
നിയന്ത്രണങ്ങൾ ലംഘിക്കുന്നുണ്ടോയെന്നറിയാൻ എല്ലാ ജില്ലകളിലും പൊലീസ് കർശന പരിശോധനയും നടത്തുന്നുണ്ട്.
Update: 2021-04-24 11:59 GMT
കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് വാരാന്ത്യങ്ങളിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളോട് സഹകരിച്ച് സംസ്ഥാനം. ഇന്നും നാളെയും അവശ്യസർവീസുകൾക്ക് മാത്രമേ അനുമതിയുള്ളു.
ഹോട്ടലുകളിൽ ഭക്ഷണം വാങ്ങാൻ പോകുന്നവർ അടക്കം സത്യവാങ്മൂലം പൊലീസിന് എഴുതി നൽകണം.മുൻകൂട്ടി നിശ്ചയിച്ച വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് പോകുന്നവർ ക്ഷണക്കത്ത് കൈയിൽ കരുതണമെന്നാണ് നിർദേശം.
എല്ലാ നിയന്ത്രണങ്ങളോടും ജനങ്ങൾ നല്ല രീതിയിൽ സഹകരിക്കുന്നുണ്ട്. പ്രധാന നഗരങ്ങളിലെല്ലാം തിരക്ക് കുറവാണ്. നിയന്ത്രണങ്ങൾ ലംഘിക്കുന്നുണ്ടോയെന്നറിയാൻ എല്ലാ ജില്ലകളിലും പൊലീസ് കർശന പരിശോധനയും നടത്തുന്നുണ്ട്. എല്ലാ യാത്രക്കാരെയും യാത്രയുടെ ഉദ്ദേശം ചോദിച്ചു ഉറപ്പുവരുത്തിയാണ് കടത്തിവിടുന്നത്.