മുഖ്യ സംഘാടകർ ബാലഗോകുലം; സർക്കാറിന്റെ കേരളപ്പിറവി ആഘോഷം സംഘപരിവാർ കലാമേളയായി മാറിയെന്ന് ആക്ഷേപം

ബാലഗോകുലത്തിന് വേണ്ടി മാത്രം മാറ്റിവെച്ചത് മൂന്ന് പരിപാടികൾ

Update: 2022-11-04 01:08 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: സംസ്ഥാന സർക്കാർ ഡൽഹിയിൽ നടത്തിയ കേരളപ്പിറവി ആഘോഷം സംഘപരിവാർ കലാമേളയായി മാറിയെന്ന് ആക്ഷേപം. ബാലഗോകുലത്തിന് വേണ്ടി മാത്രം മാറ്റിവെച്ചത് മൂന്ന് പരിപാടികളാണ്. സർക്കാർ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പരിപാടിയിൽ സംഘപരിവാർ സംഘടനയ്ക്ക് ഇടം നൽകിയതിൽ വ്യാപക പരാതിയും ഉയർന്നിട്ടുണ്ട്.

നവംബർ ഒന്ന് മുതൽ 7 ദിവസമാണ് കലാപരിപടികൾ നടക്കുന്നത്. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കേരള ഹൗസിൽ സംഘടിപ്പിച്ച ആഘോഷ ചടങ്ങുകളാണ് സംഘപരിവാർ മേളയായി മാറിയത്. ഡൽഹിയിൽ ശക്തമായ സംഘടനാ പ്രവർത്തനമുള്ള ബാലഗോകുലത്തിന് വേണ്ടി മൂന്ന് പരിപാടികളാണ് മാറ്റിവച്ചത്. സ്‌കിറ്റ്, വഞ്ചിപാട്ടടക്കമുള്ള പരിപാടികൾ സംഘടിപ്പിക്കാനാണ് ഇവരെ ക്ഷണിച്ചു വരുത്തിയത്.

ബാലഗോകുലത്തിന്റെ നേതൃത്വത്തിലാണ് പരിപാടികൾ അരങ്ങേറിയത്.മലയാളി അസോസിയേഷനുകളുമായി കൈകോർത്താണ് പരിപാടികൾ സംഘടിപ്പിച്ചത്. വർഗീയ സംഘടനകളെ ഒഴിവാക്കി നിർത്തമെന്ന നേരത്തേ നിർദേശം ഉയർന്നിരുന്നു. ഈ എതിർപ്പുകൾ അവഗണിച്ചാണ് ബാലഗോകുലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കുട്ടികളെ എത്തിച്ചത്.സർക്കാർ ഫണ്ട് ഉപയോഗിച്ചു നടത്തുന്ന വേദിയിൽ സംഘപരിവാർ എത്തിയതിൽ പരാതി വ്യപകമാണ്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News