രാജ്ഭവൻ ഇനി ലോക്ഭവൻ; ഗവർണർ രാജേന്ദ്ര അർലേക്കർ ഇന്ന് വിജ്ഞാപനം ഇറക്കും

കേന്ദ്ര ആഭ്യന്തര വകുപ്പിന്‍റെ തീരുമാനപ്രകാരമാണ് രാജ്യത്തെ ഗവർണർമാരുടെ ഔദ്യോഗിക വസതിയുടെ പേര് മാറ്റം

Update: 2025-12-01 02:14 GMT
Editor : Jaisy Thomas | By : Web Desk

തിരുവന്തപുരം: സംസ്ഥാനത്തെ രാജ്ഭവനും ഇന്ന് ലോക്ഭവനായി പേര് മാറും. ഗവർണർ രാജേന്ദ്ര അർലേക്കർ ഇന്ന്  ഔദ്യോഗിക വിജ്ഞാപനം ഇറക്കും. കേന്ദ്ര ആഭ്യന്തര വകുപ്പിന്‍റെ തീരുമാനപ്രകാരമാണ് രാജ്യത്തെ ഗവർണർമാരുടെ ഔദ്യോഗിക വസതിയുടെ പേര് മാറ്റം.

ഗവർണർമാരുടെ വസതിയെ കൂടുതൽ ജനകീയവൽക്കരിക്കുന്നതിന്‍റെ ഭാഗമായാണ് പേരുമാറ്റമെന്നാണ് വാദം. കേരളത്തിനൊപ്പം അസം, ബംഗാൾ രാജ്‌ഭവനുകളും പേര് മാറ്റിയിരുന്നു. കഴിഞ്ഞ വർഷം ചേർന്ന ഗവർണർമാരുടെ യോഗത്തിൽ രാജേന്ദ്ര അർലേക്കറാണ് ആശയം മുന്നോട്ടുവച്ചത്. സർക്കാരിന്റെ ഔദ്യോഗിക ഗസ്റ്റ് ഹൗസുകളാണ് രാജ്ഭവനുകളായി അറിയപ്പെട്ടിരുന്നത്.

സംസ്ഥാനം രൂപീകൃതമായ ശേഷമാണ് തിരുവനന്തപുരത്തെ ഗസ്റ്റ് ഹൗസ് ഗവർണറുടെ ഔദ്യോഗിക വസതിയായി മാറിയത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News