തൊടുപുഴയിൽ റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഒരു മാസത്തിലേറെയായി കുഴി മൂടാതെ അപകടാവസ്ഥയിൽ തുടരുകയായിരുന്നു

Update: 2026-02-17 07:28 GMT

ഇടുക്കി: ഇടുക്കി തൊടുപുഴ മുതലക്കോടത്ത് റോഡരികിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു . മുതലക്കോടം സ്വദേശി ജെയ്സ് ബെന്നി (27)ആണ് മരിച്ചത്.

കലുങ്ക് നിർമിക്കാൻ റോഡരികിൽ എടുത്ത കുഴിയിൽ വീണാണ് അപകടം. ഒരു മാസത്തിലേറെയായി കുഴി മൂടാതെ അപകടാവസ്ഥയിൽ തുടരുകയായിരുന്നു.ഇന്നലെ രാത്രിയാണ് അപകടം. 

സംഭവത്തിൽ പൊതുമരാമത്ത് വിജിലൻസ് ഡെപ്യൂട്ടി എൻജിനീയറോട് റിപ്പോർട്ട് നൽകാൻ മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പിന് വീഴ്ചയെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.അനാസ്ഥയിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ പിഡബ്ല്യുഡി ഓഫീസ് ഉപരോധിച്ചു. വിദേശത്തേക്ക് പോകാൻ ഇരിക്കവേയാണ് വാഹനാപകടത്തിൽ ജയിസിന്‍റെ മരണം.

Advertising
Advertising


Full View

കോട്ടയം മുണ്ടക്കയത്ത് സ്വകാര്യ ഓട്ടോറിക്ഷ മറിഞ്ഞു യാത്രക്കാരി മരിച്ചു. മരോട്ടിയിൽ ആനന്ദവല്ലിയാണ് മരിച്ചത്. രാവിലെ 10 മണിയോടെ പുഞ്ചവയൽ കുളമാക്കൽ റോഡിലായിരുന്നു സംഭവം. എതിരെ വന്ന കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു മാറ്റുന്നതിനിടെ ഓട്ടോ റോഡിൽ മറിയുകയായിരുന്നു. ഓട്ടോയുടെ അടിയിൽപ്പെട്ട അറുപതുകാരി ആനന്ദവല്ലിക്ക് സാരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരിച്ചത്.ഓട്ടോ ഓടിച്ചിരുന്ന ബിനോയ്ക്കും പരിക്കേറ്റു . സ്വകാര്യ പെർമിറ്റുളള ഓട്ടോറിക്ഷയാണ് അപകടത്തിൽ പെട്ടത്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News