'സ്വന്തം നിലയിൽ തീരുമാനങ്ങൾ എടുത്തിട്ടില്ല'; ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് കുരുക്കായി ജയശ്രീയുടെ മൊഴി

ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ പറഞ്ഞത് മാത്രമാണ് താൻ ചെയ്തത്

Update: 2026-02-17 03:12 GMT

തിരുവനന്തപുരം: ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് കുരുക്കായി ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയുടെ മൊഴി. സ്വന്തം നിലയിൽ തീരുമാനങ്ങൾ എടുത്തിട്ടില്ല . ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ പറഞ്ഞത് മാത്രമാണ് താൻ ചെയ്തത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് ബന്ധമില്ല. സ്വർണക്കൊള്ളയിൽ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും ജയശ്രീ മൊഴി നൽകി. ഇഡി ഇന്നും ജയശ്രീയെ ചോദ്യം ചെയ്യും.

കേസിൽ മുൻകൂർ ജാമ്യം തേടി സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ആരോഗ്യകാരണങ്ങൾ കണക്കിലെടുത്ത് മൂൻകൂർ ജാമ്യം വേണമെന്നാണ് ആവശ്യം. ഹൈക്കോടതി മുൻകൂർ ജാമ്യം നേരത്തെ തള്ളിയിരുന്നു. ശബരിമല സ്വർണക്കൊള്ള കേസിലെ നാലാം പ്രതിയാണ് ജയശ്രീ.

Advertising
Advertising

ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയായ ജയശ്രീ മിനുട്സിൽ തിരുത്തൽ നടത്തിയെന്നതാണ് കണ്ടെത്തൽ. ചെമ്പ് പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടണമെന്നായിരുന്നു ഇവർ മാറ്റം വരുത്തിയത്. ഇതുമായി ബന്ധപ്പെട്ട് ജയശ്രീയെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തയ്യാറെടുക്കുന്നതിനിടയിലാണ് മുൻകൂർ ജാമ്യാപേക്ഷയുമായി സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News