കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം; ജനപ്രിയ ഇനങ്ങളായ ഓട്ടന്‍ തുള്ളലും ഒപ്പനയും ഇന്ന് വേദിയിൽ

കണ്ണൂർ, കോഴിക്കോട്, തൃശൂർ ജില്ലകളാണ് കിരീട പോരാട്ടത്തിൽ നിലവിൽ മുന്നിലുള്ളത്

Update: 2023-01-05 04:39 GMT
Editor : Lissy P | By : Web Desk

കോഴിക്കോട്: 61 മത് കേരള സ്‌കൂൾ കലോത്സവം കോഴിക്കോട് ആവേശം നിറച്ച് മുന്നേറുകയാണ്. മൂന്നാം ദിനത്തിൽ ഓട്ടം തുള്ളൽ, ഹൈസ്‌കൂൾ വിഭാഗം ഓട്ടന്‍ തുള്ളൽ, ഒപ്പന തുടങ്ങിയ ജനപ്രിയ ഇനങ്ങൾ വേദിയിൽ എത്തും. കണ്ണൂർ, കോഴിക്കോട്, തൃശൂർ ജില്ലകളാണ് കിരീട പോരാട്ടത്തിൽ നിലവിൽ മുന്നിലുള്ളത്.

രണ്ടാം ദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ 438 പോയിന്റുമായി കണ്ണൂർ ഒന്നാമത്. ആതിഥേയരായ കോഴിക്കോടാണ് 435 പോയിന്റുമായി രണ്ടാമത്. 432 പോയിന്റുകളുമായി പാലക്കാടാണ് മൂന്നാം സ്ഥാനത്ത്. 421 പോയന്റുള്ള തൃശൂർ നാലാം സ്ഥാനത്താണ്. 115 ഇനങ്ങളാണ് ഇതുവരെ പൂർത്തിയായത്.

Advertising
Advertising

ഇന്നലെ വരെ 255 പേരാണ് അപ്പീൽ മുഖാന്തിരം മത്സരിക്കാൻ എത്തിയത്. രണ്ടാംദിവസവും ധാരാളം കാണികൾ കലോത്സവ വേദിയിലെത്തിയിരുന്നു. ഒന്നാം വേദിയിൽ നടന്ന ഒപ്പന കാണാൻ പൊരിവെയിലിനെ അവഗണിച്ചും നിരവധി പേരാണ് മത്സരം ആസ്വദിക്കാനായി എത്തിയത്. ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ പേർ കലോത്സവം കാണാനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News