പേവിഷബാധ: വാക്‌സീൻ സ്വീകരിച്ച വിദ്യാർഥി മരിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി ആരോഗ്യമന്ത്രാലയം

കേരളം നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി

Update: 2022-09-13 09:08 GMT

ന്യൂഡൽഹി: പേവിഷ ബാധക്കുള്ള വാക്സിൻ സ്വീകരിച്ചതിന് ശേഷം പത്തനംതിട്ടയിൽ വിദ്യാർഥി മരിച്ചതിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഇടപെടൽ.ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയോട് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ റിപ്പോർട്ട് ആവശ്യപ്പെട്ടു. കേരളം നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Full View

കത്തിന്റെ പശ്ചാത്തലത്തിൽ വിദഗ്ധ പരിശോധനയ്ക്ക് ആരോഗ്യമന്ത്രി നിർദേശം നൽകിയതായാണ് റിപ്പോർട്ട്. വിദഗ്ധ സംഘത്തെ കേരളത്തിലേക്ക് അയയ്ക്കാനും തീരുമാനമുണ്ട്. കസോളിലെ സെൻട്രൽ ടെക്‌സ്റ്റ് ലബോറട്ടറിയിൽ ഇത് സംബന്ധിച്ച പരിശോധനകൾ നടന്നു വരികയാണ്. പരിശോധനകളുടെ ഫലം ലഭിച്ച ശേഷം വേണ്ട നടപടികളിലേക്ക് കടക്കും.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News