കേരളവര്‍മ തെരഞ്ഞെടുപ്പ് കേസ്; റീ കൗണ്ടിങ് ഇന്ന്

പ്രിൻസിപ്പലിന്‍റെ ചേംബറിലാവും വോട്ടെണ്ണൽ

Update: 2023-12-02 02:57 GMT
Editor : Jaisy Thomas | By : Web Desk

തൃശൂര്‍: കേരളവർമ കോളേജ് യൂണിയൻ ചെയർമാൻ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇന്ന് റീ കൗണ്ടിങ്. ഒമ്പത് മണിക്ക് റീ കൗണ്ടിങ് നടപടികൾ ആരംഭിക്കും. പ്രിൻസിപ്പലിന്‍റെ ചേംബറിലാവും വോട്ടെണ്ണൽ. കേരളവർമ കോളേജിൽ എസ്.എഫ്.ഐ ചെയർമാൻ സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ച തീരുമാനം റദ്ദാക്കി ഹൈക്കോടതിയാണ് റീ കൗണ്ടിങ്ങിന് ഉത്തരവിട്ടത്.

കേസിൽ വാദം പൂർത്തിയായി മൂന്ന് ആഴ്ചയ്ക്ക് ശേഷമാണ് കോടതി വിധി പ്രസ്താവം നടത്തുന്നത്. മാനദണ്ഡങ്ങൾ പാലിച്ച് റീകൗണ്ടിങ് നടത്താനാണ് ജസ്റ്റിസ് ടി.ആർ രവിയുടെ നിർദേശം. എസ്എഫ്‌ഐ സ്ഥാനാർഥിയായ അനിരുദ്ധിന്റെ വിജയം കോടതി റദ്ദാക്കുകയും ചെയ്തു.

Advertising
Advertising

റീകൗണ്ടിങിൽ ചില പാകപ്പിഴകളുണ്ടെന്ന് ബോധ്യപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി അസാധുവായ വോട്ട് സാധുവായ വോട്ടുകൾക്കൊപ്പം എണ്ണി എന്ന സംശയവും പ്രകടിപ്പിച്ചിരുന്നു. റിട്ടേണിംഗ് ഓഫീസർ സമർപ്പിച്ച ടാബുലേഷൻ രേഖകളുൾപ്പടെ പരിശോധിച്ചാണ് തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചുവെന്ന നിഗമനത്തിൽ കോടതിയെത്തിയത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News