Writer - അൻഫസ് കൊണ്ടോട്ടി
anfas123
തിരുവനന്തപുരം: കേശവദാസപുരം മനോരമ വധക്കേസില്‍ പ്രതി ആദം അലിക്ക് ജീവപര്യന്തം കഠിനതടവും 90000 രൂപ പിഴയും. തിരുവനന്തപുരം എസിജെഎം കോടതിയുടേതാണ് ശിക്ഷാവിധി. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ബംഗാള്‍ സ്വദേശി ആദം അലി കുറ്റക്കാരനാണെന്ന് ഇന്ന് രാവിലെ കോടതി വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
നേരത്തെ, ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതിക്ക് ബോധ്യമായതോടെ നാടകീയമായ രംഗങ്ങള്‍ക്കാണ് കോടതിവളപ്പ് സാക്ഷിയായത്. കോടതി വിധിക്ക് പിന്നാലെ ഇയാള്‍ കോടതിയില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. ഇയാളെ പിന്നീട് പൊലീസും അഭിഭാഷകരും ചേര്‍ന്ന് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
അടുത്ത വീട്ടില്‍ പണിക്കെത്തിയിരുന്ന ആദം പതിവായി വെള്ളം കുടിക്കാനായി പോയിരുന്നത് കൊല്ലപ്പെട്ട മനോരമയുടെ വീട്ടിലായിരുന്നു. ഈ പരിചയം മുതലെടുത്ത് മോഷണത്തിനായി വീട്ടില്‍ കയറിയ പ്രതി കഴുത്ത് ഞെരിച്ച് ഇവരെ കൊലപ്പെടുത്തുകയായിരുന്നു.