തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി 10 ലക്ഷം രൂപ ആവശ്യപ്പെട്ട സംഭവം; രണ്ടുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം പേട്ട പൊലീസാണ് പ്രതികളെ പിടികൂടിയത്

Update: 2023-12-13 16:08 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റിൽ. ശരവണൻ, അശോകൻ എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം പേട്ട പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.

തമിഴ്നാട് മധുര സ്വദേശി മധുമോഹനെയാണ് ഈ മാസം ഏഴിന് തട്ടിക്കൊണ്ടുപോയി 10 ലക്ഷം രൂപ ആവശ്യപ്പെട്ടത്. പണം നൽകിയില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭാര്യയ്ക്ക് ഭീഷണിസന്ദേശവും അയച്ചു. ഒപ്പം ഭർത്താവിന്റെ അനുജന്റെ ഫോണിൽ വീഡിയോ കോൾ വിളിച്ച് ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങളും കാണിച്ചുകൊടുത്തു. അന്ന് തന്നെ പൊലീസിൽ പരാതിപ്പെട്ടതോടെ ഇവർ മധുമോഹനെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. അറസ്റ്റിലായ അശോകൻ രണ്ട് കൊലക്കേസിലെ പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കി. തട്ടിക്കൊണ്ടുപോകൽ ഓൺലൈൻ ട്രേഡിങ് തർക്കവുമായി ബന്ധപ്പെട്ടാണെന്നും  പൊലീസ് പറയുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News