ഉപദ്രവം തുടർന്നാൽ കേരളത്തിലെ മുഴുവൻ വ്യവസായങ്ങളും അടച്ചുപൂട്ടുമെന്ന് സാബു ജേക്കബ്

കേരളത്തിലെ വ്യവസായ വകുപ്പ് പൊട്ടക്കിണറ്റിൽ വീണ അവസ്ഥയിലാണ്

Update: 2021-07-12 07:23 GMT

ഉപദ്രവം തുടർന്നാൽ കേരളത്തിലെ മുഴുവൻ വ്യവസായങ്ങളും അടച്ചുപൂട്ടുമെന്ന് കിറ്റെക്സ് എംഡി സാബു ജേക്കബ്. കേരളത്തിലെ വ്യവസായ വകുപ്പ് പൊട്ടക്കിണറ്റിൽ വീണ അവസ്ഥയിലാണ്. ഇനിയുള്ള നിക്ഷേപങ്ങൾ പൂർണമായും മറ്റ് സംസ്ഥാനങ്ങളിലാണ് നടത്തുകയെന്നും തെലങ്കാന നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്നും സാബു ജേക്കബ് പറഞ്ഞു. 1200 ഏക്കർ സ്ഥലമാണ് തെലങ്കാന സർക്കാർ ടെക്സ്റ്റൈല്‍സ് പാർക്കിന് ഓഫർ ചെയ്തത്. രാജകീയ സ്വീകരണമാണ് തനിക്ക് ലഭിച്ചതെന്നും സാബു ജേക്കബ് പറഞ്ഞു.

മുടക്കമില്ലാതെ വെള്ളം,വൈദ്യുതി എന്നിവ തരുമെന്ന് തെലങ്കാന വ്യവസായ മന്ത്രി ഉറപ്പ് നല്‍കി. പ്രശ്നങ്ങള്‍ക്ക് മിനിറ്റുകള്‍ക്കം പരിഹാരം കാണുന്ന മന്ത്രിയെയാണ് തെലങ്കാനയില്‍ കണ്ടത്. മാലിന്യ നിർമാജനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാമെന്ന് തെലങ്കാന സർക്കാർ അറിയിച്ചു. ഇവിടെ 30 ദിവസത്തിനുള്ളില്‍ 11 റെയ്ഡുകള്‍ നടത്തി പരിശോധനയുടെ പേരില്‍ പീഡനമുണ്ടാകില്ലെന്ന് തെലങ്കാന വ്യവസായ മന്ത്രി ഉറപ്പ് നല്‍കി.

Advertising
Advertising

ഏകജാലക സംവിധാനം ഇവിടെ നടപ്പാക്കിയെന്നാണ് സർക്കാർ കൊട്ടിഘോഷിക്കുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ വർഷങ്ങള്‍ക്ക് മുമ്പേ നടപ്പാക്കിയതാണ് ഇത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെല്ലാം ഓഫറുകള്‍ വന്നിട്ടുണ്ട്. 53 വര്‍ഷം കൊണ്ട് നഷ്ടപ്പെട്ട വളര്‍ച്ച വരുന്ന 10 വര്‍ഷം കൊണ്ട് തിരികെപിടിക്കാമെന്ന് ഉറപ്പുണ്ടെന്നും സാബു ജേക്കബ് പറഞ്ഞു.


Full View

  

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News