കിറ്റെക്സിലെ തൊഴില്‍ സാഹചര്യം: ലേബര്‍ കമ്മിഷണര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും

പൊലീസുകാരെ ആക്രമിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്ത കേസില്‍ 174 പേരെയാണ് അറസ്റ്റ് ചെയ്തത്.

Update: 2021-12-30 01:33 GMT

കിഴക്കമ്പലം കിറ്റെക്സ് കമ്പനിയിലെ തൊഴില്‍ സാഹചര്യങ്ങളെ കുറിച്ച് ലേബര്‍ കമ്മിഷണറുടെ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് കൈമാറും. തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിക്കാണ് റിപ്പോര്‍ട്ട് നല്‍കുക. സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൂടുതല്‍ ദൃശ്യങ്ങള്‍ പൊലീസ് ഇന്നും പരിശോധിക്കും.

കിറ്റെക്സ് കമ്പനിയിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ലേബര്‍ കമ്മിഷണര്‍ എസ് ചിത്ര നേരിട്ടെത്തി പരിശോധന നടത്തിയത്. തൊഴിലാളികളില്‍ നിന്ന് വിവരങ്ങള്‍ തേടിയ ലേബര്‍ കമ്മിഷണര്‍ കമ്പനിയില്‍ നിന്ന് രേഖകളും പരിശോധിച്ചു. ജീവനക്കാരുടെ ശമ്പളം, മറ്റ് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ തൊഴില്‍ സാഹചര്യങ്ങള്‍ പരിശോധിച്ച ശേഷമാണ് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിയ്ക്ക് റിപ്പോര്‍ട്ട് കൈമാറുക.

Advertising
Advertising

സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണവും ഊര്‍ജിതമാക്കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ക്ക് പുറമെ ജീവനക്കാരുടെ മൊബൈലില്‍ നിന്ന് ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഈ ദൃശ്യങ്ങള്‍ ലഭിക്കുന്നതനുസരിച്ച് കൂടുതല്‍ പേരെ പ്രതി ചേര്‍ക്കും. പൊലീസുകാരെ ആക്രമിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്ത കേസില്‍ 174 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News