'മാണിസാറിൻ്റെ' അധ്വാനവർഗ സിദ്ധാന്തത്തിൽ മരുമകൾക്ക് ഡോക്ടറേറ്റ്

പഠനത്തിനിടെ ബാധിച്ച അർബുദത്തെ തോൽപ്പിച്ചാണ് ഈ നേട്ടം

Update: 2025-11-19 10:33 GMT

കോട്ടയം: കെ.എം മാണിയുടെ അധ്വാനവർഗ സിദ്ധാന്തത്തെക്കുറിച്ചും ജെൻഡർ ബജറ്റിങ്ങിന്റെ സ്വാധീനത്തെക്കുറിച്ചുമുള്ള ഗവേഷണത്തിൽ നിഷ ജോസ് കെ. മാണിക്ക് പിഎച്ച്ഡി. പുനൈ ശ്രീ ബാലാജി സർവകലാശാലയിൽ നിന്നാണ് ഗവേഷണം പൂർത്തിയാക്കിയത്. കോൺവക്കേഷൻ ദൃശ്യങ്ങളും നിഷ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. പഠനത്തിനിടെ ബാധിച്ച അർബുദത്തെ  തോൽപ്പിച്ചാണ് ഈ നേട്ടം.

അധ്വാനവർഗ സിദ്ധാന്തത്തിന്റെ പരിധിയിൽ ഇല്ലാതിരുന്ന വീട്ടമ്മമാരെയും നിഷ പഠനത്തിൽ ഉൾപ്പെടുത്തി. ഇപ്പോൾ സർക്കാർ ബജറ്റിൽ 20.8% ശതമാനം തുക സ്ത്രീകേന്ദ്രീകൃതമായ പദ്ധതികൾക്കു മാറ്റിവയ്ക്കുന്നു. ഈ തുകയുടെ വിനിയോഗം സ്ത്രീകളെ എങ്ങനെ സഹായി ക്കുന്നു എന്നാണു പഠിച്ചത്. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

contributor

Editor - ശരത് ഓങ്ങല്ലൂർ

contributor

By - Web Desk

contributor

Similar News