കേന്ദ്രമന്ത്രിയുടെ വസതിക്ക് മുമ്പിൽ ഒരു പ്രതിഷേധ പ്രകടനം പോലും നടത്താതെ പ്രതിപക്ഷ പാർട്ടിയിലെ നേതാവിനെതിരെ സി.പി.എം സ്വീകരിക്കുന്ന സമരാഭാസം ജനാധിപത്യ വിശ്വാസികൾ നോക്കി നിൽക്കില്ല: കെ.എം ഷാജി

രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത അക്രമം സാധാരണ എസ്.എഫ്.ഐ ഗുണ്ടായിസമായി കാണാനാവില്ല. പാർട്ടി നേതൃത്വത്തിന്റെ പിന്തുണയുമില്ലാതെ ഒരു ദേശീയ നേതാവിന്റെ ഓഫീസിന് നേരെ ഇങ്ങനെയൊരു നീക്കം നടത്താൻ അവർക്ക് സാധിക്കില്ല. ഈ അക്രമം ബി.ജെ.പി നേതൃത്വത്തിന് കേരളത്തിലെ സി.പി.എം നൽകുന്ന ഒരു പ്രത്യക്ഷ പിന്തുണയാണ്.

Update: 2022-06-24 13:42 GMT

കോഴിക്കോട്: കേരളത്തിൽനിന്ന് ഒരു കേന്ദ്രമന്ത്രിയുണ്ടായിരിക്കെ അദ്ദേഹത്തിന്റെ വസതിക്ക് മുന്നിൽ ഒരു പ്രതിഷേധ പ്രകടനം പോലും നടത്താതെ പ്രതിപക്ഷ പാർട്ടിയിലെ നേതാവിനെതിരെ സിപിഎം സ്വീകരിക്കുന്ന സമരാഭാസം ജനാധിപത്യ വിശ്വാസികൾ നോക്കിനിൽക്കില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. ജനപ്രതിനിധികൾക്കും ഓഫീസിനും സംരക്ഷണം നൽകാൻ കേരളാ പൊലീസിന് കഴിയുന്നില്ലെങ്കിൽ അത് യുഡിഎഫ് പ്രവർത്തകർ ഏറ്റെടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത അക്രമം സാധാരണ എസ്.എഫ്.ഐ ഗുണ്ടായിസമായി കാണാനാവില്ല. പാർട്ടി നേതൃത്വത്തിന്റെ പിന്തുണയുമില്ലാതെ ഒരു ദേശീയ നേതാവിന്റെ ഓഫീസിന് നേരെ ഇങ്ങനെയൊരു നീക്കം നടത്താൻ അവർക്ക് സാധിക്കില്ല. ഈ അക്രമം ബി.ജെ.പി നേതൃത്വത്തിന് കേരളത്തിലെ സി.പി.എം നൽകുന്ന ഒരു പ്രത്യക്ഷ പിന്തുണയാണ്. ഒപ്പമുണ്ടെന്ന് തെളിയിക്കുന്നതിനുള്ളതാണ് ഈ അക്രമം. കഴിഞ്ഞ കുറച്ച് മാസങ്ങളായി വയനാട് കേന്ദ്രീകരിച്ച് രാഹുൽ ഗാന്ധിക്കെതിരായി ബി.ജെ.പി നടത്തുന്ന നുണപ്രചരണങ്ങൾക്ക് സി.പി.എം ചൂട്ട് പിടിക്കുന്നതിന്റെ ആദ്യപടിയായി ഇതിനെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

Advertising
Advertising

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത അക്രമം സാധാരണ എസ്. എഫ്. ഐ. ഗുണ്ടായിസമായി കാണാനാവില്ല. പാർട്ടി നേതൃത്വത്തിൻ്റെ പിന്തുണയുമില്ലാതെ ഒരു ദേശീയ നേതാവിൻ്റെ ഓഫീസിന് നേരെ ഇങ്ങനെയൊരു നീക്കം നടത്താൻ അവർക്ക് സാധിക്കില്ല. ഈ അക്രമം ബി.ജെ.പി നേതൃത്വത്തിന് കേരളത്തിലെ സി.പി.എം നൽകുന്ന ഒരു പ്രത്യക്ഷ പിന്തുണയാണ്.

ഒപ്പമുണ്ടെന്ന് തെളിയിക്കുന്നതിനുള്ളതാണ് ഈ അക്രമം. കഴിഞ്ഞ കുറച്ച് മാസങ്ങളായി വയനാട് കേന്ദ്രീകരിച്ച് രാഹുൽ ഗാന്ധിക്കെതിരായി ബി.ജെ.പി നടത്തുന്ന നുണപ്രചരണങ്ങൾക്ക് സി.പി.എം ചൂട്ട് പിടിക്കുന്നതിൻ്റെ ആദ്യപടിയായി ഇതിനെ കാണണം.

കേരളത്തിൽ നിന്ന് ഒരു കേന്ദ്രമന്ത്രിയുണ്ടായിരിക്കെ അദ്ദേഹത്തിൻ്റെ വസതിക്ക് മുമ്പിൽ ഒരു പ്രതിഷേധ പ്രകടനം പോലും നടത്താതെ പ്രതിപക്ഷ പാർട്ടിയിലെ നേതാവിനെതിരെ സി.പി.എം സ്വീകരിക്കുന്ന സമരാഭാസം ജനാധിപത്യ വിശ്വാസികൾ നോക്കി നിൽക്കില്ല. ജനപ്രതിനിധികൾക്കും ഓഫിസിനും സംരക്ഷണം നൽകാൻ കേരള പോലീസിന് കഴിയുന്നില്ലെങ്കിൽ അത് യു.ഡി.എഫ് പ്രവർത്തകർ ഏറ്റെടുക്കേണ്ടി വരും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News