ലവ് ജിഹാദിന് ആധികാരികത നൽകിയത് സിപിഎം; എസ്എഫ്‌ഐ ക്യാമ്പസുകളിൽ സ്വതന്ത്ര ലൈംഗികത പ്രചരിപ്പിക്കുന്നു: കെ.എം ഷാജി

എക്‌സ് മുസ്‌ലിംസ് എന്ന പേരിൽ ഇസ്‌ലാമിനെ ആക്ഷേപിക്കുന്നവരെല്ലാം സിപിഎമ്മുകാരാണെന്നും ഷാജി പറഞ്ഞു. അവർക്ക് കേരളത്തിൽ രാഷ്ട്രീയമായി പിൻബലം കൊടുക്കുന്നത് സിപിഎമ്മാണ്. അതിനെതിരായ പോരാട്ടം വിശ്വാസത്തിന്റെ ഭാഗമാണ്. മതവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ ആശയമാണ് സിപിഎം മുന്നോട്ടുവെക്കുന്നതെന്നും ഷാജി.

Update: 2022-06-20 15:42 GMT

മലപ്പുറം: സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. ന്യൂനപക്ഷ വോട്ട് നേടാൻ സിപിഎം മനുഷ്യർക്കിടയിൽ മതിലുകൾ സൃഷ്ടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ദേശീയതലത്തിൽ സംഘ്പരിവാറിന് വഴിമരുന്നിട്ട് കൊടുക്കുന്ന ഒരുപാട് മുദ്രാവാക്യങ്ങൾ കേരളത്തിൽനിന്ന് സിപിഎം സൃഷ്ടിച്ചുവിടുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായി ലവ് ജിഹാദ് എന്ന ആരോപണം ഉന്നയിച്ചത് ദക്ഷിണ കന്നഡയിലെ ഒരു ബിജെപി എംപിയാണ്. എന്നാൽ അതിന് ആധികാരികത വന്നത് വി.എസ് അച്യുതാനന്ദൻ അതേറ്റെടുത്തതോടെയാണ്. കേരളം ഇസ്‌ലാമിക രാജ്യമാകാൻ പോകുന്നുവെന്ന് പറഞ്ഞത് വി.എസ് ആണ്, മലപ്പുറത്തെ കുട്ടികൾ കോപ്പിയടിച്ചാണ് ജയിക്കുന്നത് എന്ന് പറഞ്ഞതും വി.എസ് ആണെന്ന് ഷാജി പറഞ്ഞു.

Advertising
Advertising

എക്‌സ് മുസ്‌ലിംസ് എന്ന പേരിൽ ഇസ്‌ലാമിനെ ആക്ഷേപിക്കുന്നവരെല്ലാം സിപിഎമ്മുകാരാണെന്നും ഷാജി പറഞ്ഞു. അവർക്ക് കേരളത്തിൽ രാഷ്ട്രീയമായി പിൻബലം കൊടുക്കുന്നത് സിപിഎമ്മാണ്. അതിനെതിരായ പോരാട്ടം വിശ്വാസത്തിന്റെ ഭാഗമാണ്. മതവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ ആശയമാണ് സിപിഎം മുന്നോട്ടുവെക്കുന്നതെന്നും ഷാജി പറഞ്ഞു. മലപ്പുറത്ത് മുസ്‌ലിം ലീഗ് പ്രവർത്തക കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്യാമ്പസുകളിൽ എസ്എഫ്‌ഐ സ്വതന്ത്ര ലൈംഗികത പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫീസ് വർധിപ്പിച്ചാലെന്താ നിങ്ങൾക്ക് സ്വതന്ത്ര ലൈംഗികതയില്ലേ എന്നാണ് എസ്എഫ്‌ഐ നിലപാട്. ലീഗിൽ നിന്ന് പോയാൽ മതത്തിൽ നിന്ന് പോവുമെന്നല്ല തങ്ങൾ പറയുന്നത്, നിങ്ങൾ സിപിഎമ്മുമായി ചേർന്നുനിന്നാൽ മതത്തിൽ നിന്ന് പോകുമെന്നാണ്. ഇസ്‌ലാമിന് മാത്രമല്ല എല്ലാ മതക്കാർക്കും സിപിഎം എതിരാണെന്നും അദ്ദേഹം പറഞ്ഞു.

അധികാരമില്ലാത്തതുകൊണ്ട് ലീഗ് തകരുമെന്നുള്ള സിപിഎം പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ഏറനാട്ടിലെയും മലപ്പുറത്തെയും മുതലാളിമാരല്ല ലീഗ് പതാക പിടിച്ചത്. മണ്ണും ചെളിയും പുരണ്ട പാവങ്ങളാണ് ലീഗിന്റെ കൊടി പിടിച്ചത്. ആ പാവങ്ങളാണ് ലീഗിന് മുഖ്യമന്ത്രിയെ ഉണ്ടാക്കിത്തന്നത്, ജനപ്രതിനിധികളെ ഉണ്ടാക്കിയത്, യുഎന്നിൽ പോയി പ്രസംഗിക്കാൻ പ്രതിനിധിയെ ഉണ്ടാക്കിയത്. അധികാരമുണ്ടെങ്കിലും ഇല്ലെങ്കിലും ലീഗ് ജനങ്ങൾക്കിടയിൽ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News