വ്യാപാരിയെ ആക്രമിച്ചു പണം തട്ടി; കൊച്ചി കോര്‍പറേഷൻ കൗൺസിലർ അറസ്റ്റിൽ

ടിബിൻ ഉൾപ്പെടെ 3 പേരാണ് പിടിയിലായത്

Update: 2022-04-08 07:31 GMT
Click the Play button to listen to article

വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ കൊച്ചി കോർപ്പറേഷൻ കൗൺസിലർ അറസ്റ്റിൽ. ഐലന്‍ഡ് സൗത്ത് വാര്‍ഡിലെ കോൺഗ്രസ് കൗൺസിലർ ടിബിൻ ദേവസിയാണ് എളമക്കര പൊലീസിന്‍റെ പിടിയിലായത്. കൂട്ടുപ്രതികളായ ഫയാസും ഷെമീറും അറസ്റ്റിലായിട്ടുണ്ട്.

എറണാകുളത്ത് ബിസിനസ് നടത്തുന്ന കാസർകോട് സ്വദേശി കൃഷ്ണമണിയുടെ പരാതിയിൽ ആണ് റ്റിബിനെ അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി ഫയാസും കൃഷ്ണമണിയും ഒരുമിച്ച്‌ ബിസിനസ്‌ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കത്തിലാണ്‌ റ്റിബിൻ ഇടപ്പെട്ടത്. റ്റിബിനും സംഘവും കാറിൽ കയറ്റിക്കൊണ്ടുപോയി 40 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും ഭീഷണിപ്പെടുത്തി രണ്ടുലക്ഷം രൂപ ബാക്ക്‌ അക്കൗണ്ടിലേക്ക്‌ ട്രാൻസ്‌ഫർ ചെയ്യിപ്പിച്ചെന്നുമാണ് പരാതി.

Advertising
Advertising

കൃഷ്‌ണമണിയുടെ ഭാര്യയുടെ അച്ഛനെകൊണ്ട്‌ 20 ലക്ഷം രൂപ നൽകണമെന്ന്‌ മുദ്രപത്രത്തിൽ ഏഴുതി ഒപ്പിട്ടു വാങ്ങിയെന്നും പരാതിയിൽ പറയുന്നു. അന്വേഷണത്തിൽ പ്രതികൾ 2 ലക്ഷം രൂപ അക്കൗണ്ടിൽ വാങ്ങി എന്ന് കണ്ടെത്തി. വാത്തുരുത്തി ഡിവിഷനിലെ യു.ഡി.എഫ്‌ കൗൺസിലറാണ് ടിബിൻ. യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി കൂടിയാണ്. 2017ൽ ഖത്തറിൽ വെച്ച് നടന്ന ബിസിനസ് ഇടപാടുമായി ബന്ധപ്പെട്ട് 40 ലക്ഷം രൂപ കൃഷ്ണമണി നൽകാനുണ്ട് എന്നാണ് പ്രതികളുടെ മൊഴി.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News