വിദ്യാർഥികൾക്ക് കുറഞ്ഞ നിരക്കിൽ യാത്ര; മുന്നറിയിപ്പില്ലാതെ 'വിദ്യ പാസ്' നിർത്തലാക്കി കൊച്ചി മെട്രോ

പാസ് വാങ്ങാൻ വിദ്യാർഥികൾ എത്തിയപ്പോഴാണ് പദ്ധതി നിർത്തലാക്കിയത് പുറത്തറിയുന്നത്

Update: 2025-06-05 01:53 GMT
Editor : Lissy P | By : Web Desk

കൊച്ചി: വിദ്യാർഥികൾക്ക് കുറഞ്ഞ നിരക്കിൽ മെട്രോയിൽ യാത്ര ചെയ്യാൻ അവസരം ഒരുക്കിയിരിക്കുന്ന 'വിദ്യ' പാസ് കൊച്ചി മെട്രോ നിർത്തലാക്കി. പുതിയ അധ്യായന വർഷത്തിലേക്ക് പാസ് വാങ്ങാൻ വിദ്യാർഥികൾ എത്തിയപ്പോഴാണ് പദ്ധതി നിർത്തലാക്കിയത് പുറത്തറിയുന്നത്. ഇതോടെ സ്ഥിരമായി യാത്ര ചെയ്തിരുന്ന വിദ്യാർഥികൾ ദുരിതത്തിലാകും.

വിദ്യാർഥികളെ ആകർഷിക്കാനായി 2023 ലാണ് 'വിദ്യ പാസ്' അവതരിപ്പിക്കുന്നത്. കുറഞ്ഞ വിലയിൽ എളുപ്പത്തിൽ എത്താം എന്നതിനാൽ നിരവധി വിദ്യാർഥികളാണ് ഈ പദ്ധതി ഉപയോഗിച്ചിരുന്നത്. വിദ്യ പാസിനൊപ്പം തന്നെ 'അടിപൊളി 30', 'വീക്കെൻഡ് ധമാക്ക' തുടങ്ങിയ മറ്റു ചില പദ്ധതികളും മെട്രോ നിർത്തലാക്കി. യാത്രക്കാരെ കൂട്ടുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയവയായിരുന്നു ഇവയെല്ലാം.

Advertising
Advertising

കോമൺ പാസ്, കൊച്ചി വൻ കാർഡ്, 125 ദിന പാസ് എന്നിവ മാത്രമാണ് പെട്രോളിൽ അവശേഷിക്കുന്ന പദ്ധതികൾ. അതേസമയം, കൊച്ചി ഓൺ കാർഡിലെ സ്റ്റുഡൻസ് ഓൺലി പാസ് സൗകര്യം വിദ്യാർഥികൾക്ക് പ്രയോജനപ്പെടുത്താം. ഇത് ലഭിക്കുന്നതിന് വിദ്യാർഥികൾ സ്വന്തം പേരിൽ കൊച്ചി ഓൺ കാർഡ് വാങ്ങണം. ഇതിൽ നൂറ് ട്രിപ്പുകൾ ചാർജ് ചെയ്താൽ യാത്രാനിരക്കിൽ 60 ശതമാനം ഇളവ് ലഭിക്കും. എന്നാൽ ഇതിനേക്കാൾ വിദ്യാർഥികൾക്ക് സാമ്പത്തികമായി ലാഭം ഉണ്ടായിരുന്നത് വിദ്യ യാത്രാ പാസാണെന്നും അത് പുനഃസ്ഥാപിക്കണമെന്നും ആണ് വിദ്യാർഥികളുടെ ആവശ്യം.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News