പുതുവർഷ തലേന്ന് കൊച്ചി മെട്രോക്ക് ലഭിച്ചത് റെക്കോഡ് വരുമാനം

തിരക്ക് കണക്കിലെടുത്ത് സർവീസുകൾ രാത്രി ഒരു മണി വരെ നീട്ടിയിരുന്നു

Update: 2023-01-02 01:37 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: പുതുവർഷ തലേന്ന് കൊച്ചി മെട്രോക്ക് ലഭിച്ചത് റെക്കോഡ് വരുമാനം. 1,22,897 പേരാണ് ന്യൂയർ തലേന്ന് മെട്രോ സേവനം വിനിയോഗിച്ചത്. തിരക്ക് കണക്കിലെടുത്ത് സർവീസുകൾ രാത്രി ഒരു മണി വരെ നീട്ടിയിരുന്നു.

നിയന്ത്രണങ്ങളൊന്നുമില്ലാത്ത പുതുവർഷത്തെ വരവേൽക്കാൻ സ്വദേശികളും വിദേശികളുമായി കൊച്ചിയിലെത്തിയത് രണ്ട് ലക്ഷത്തിലധികം പേർ. ഇതിൽ ഒരു ലക്ഷത്തിലധികം ആളുകളും യാത്രക്കായി ആശ്രയിച്ചത് കൊച്ചി മെട്രോയെ . പുതുവത്സര തലേന്ന് മെട്രോയ്ക്ക് റെക്കോർഡ് വരുമാനമാണ് ലഭിച്ചത്. 1,22,897 പേർ മെട്രോയിൽ വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തത്. തിരക്ക് കണക്കിലെടുത്ത് സർവീസ് പുലർച്ചെ ഒരു മണി വരെ നീട്ടിയിരുന്നു. കോവിഡിന് ശേഷം മെട്രോയെ കൂടുതൽ ആളുകൾ സ്വീകരിക്കുന്നുണ്ടെന്നാണ്  കണക്കുകൾ പറയുന്നത്. പ്രതിമാസം എഴുപതിനായിരത്തിലധികം ആളുകൾ മെട്രോയുടെ സേവനം വിനിയോഗിച്ചു തുടങ്ങി. കോവിഡിന്  മുൻപ് 45000ത്തിൽ താഴെ ആളുകളാണ് പ്രതിമാസം മെട്രോ സേവനം ഉപയോഗിച്ചിരുന്നത്. ആഘോഷ വേളകളിൽ സർവീസ് സമയം നീട്ടുന്നതുൾപ്പെടെയുള്ള കാര്യങ്ങളും കെ.എം.ആര്‍.എല്ലിന്‍റെ പരിഗണനയിലാണ്. വാട്ടർമെട്രോ കൂടി വരുന്നതോടെ കൂടുതൽ ലാഭം നേടാനാകുമെന്നാണ് കെ.എം.ആര്‍.എല്ലിന്‍റെ പ്രതീക്ഷ.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News