കൊച്ചിയിലെ മാലിന്യക്കൂമ്പാരങ്ങൾ നഗരസഭ നീക്കം ചെയ്തു തുടങ്ങി

മീഡിയവണ്‍ വാര്‍ത്തക്ക് പിന്നാലെയാണ് നടപടി

Update: 2025-11-04 02:08 GMT
Editor : Lissy P | By : Web Desk

കൊച്ചി: കൊച്ചിയിലെ മാലിന്യക്കൂമ്പാരങ്ങൾ നഗരസഭ നീക്കം ചെയ്തു തുടങ്ങി.മാലിന്യമുക്ത നഗരസഭയെന്നപ്രഖ്യാപനമുണ്ടായിട്ടും മാലിന്യ നിർമാർജനത്തിലെ അശാസ്ത്രീയത മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു.

കൊച്ചി നഗരസസഭ മാലിന്യമുക്തമെന്ന മന്ത്രി പി.രാജീവിൻ്റെ പ്രഖ്യാപനമുണ്ടായിട്ടും നഗരസഭയുട വിവിധ ഭാഗങ്ങളിൽ മാലിന്യം നീക്കം ചെയ്യുന്നില്ലെന്നായിരുന്നു നാട്ടുകാരുടെ പരാതി.പിന്നാലെ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രഹസനമെന്നാരോപിച്ച് പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധവുമുണ്ടായി.

മീഡിയവൺ വാർത്തക്ക് പിന്നാലെ അധികൃതര്‍ മാലിന്യങ്ങൾ നീക്കം ചെയ്തു തുടങ്ങി.മാലിന്യ നീക്കത്തിലും സംസ്ക്കരണത്തിലും നഗരസഭ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന പരാതിയും കോടികളുടെ അഴിമതിയാരോപണവും പ്രതിപക്ഷം ഉയർത്തിയിരുന്നു. മട്ടാഞ്ചേരിൽ യൂത്ത് കോൺഗ്രസിന്റെ വേറിട്ട പ്രതിഷേധവും നടന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News