പള്ളികൾ കേന്ദ്രീകരിച്ച് ലീഗ് കലാപത്തിന് ശ്രമിച്ചു: കോടിയേരി

ഈ വിഷയത്തിൽ സമസ്തയുടെ നിലപാട് സ്വാഗതാർഹമാണ്. പള്ളികളെ രാഷ്ട്രീയ കാര്യത്തിന് ഉപയോഗിക്കുന്നത് ശരിയല്ല. വഖ്ഫ് ബോർഡ് വിഷയത്തിൽ മുസ്‌ലിം സംഘടനകളുടെ അഭിപ്രായം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Update: 2021-12-03 12:27 GMT

വഖ്ഫ് ബോർഡ് വിഷയത്തിൽ പള്ളികൾ കേന്ദ്രീകരിച്ച് ലീഗ് കലാപത്തിന് ശ്രമിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഈ വിഷയത്തിൽ സമസ്തയുടെ നിലപാട് സ്വാഗതാർഹമാണ്. പള്ളികളെ രാഷ്ട്രീയ കാര്യത്തിന് ഉപയോഗിക്കുന്നത് ശരിയല്ല. വഖ്ഫ് ബോർഡ് വിഷയത്തിൽ മുസ്‌ലിം സംഘടനകളുടെ അഭിപ്രായം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സമ്മേളനങ്ങളിലെ മത്സരം പാർട്ടി നിരോധിച്ചിട്ടില്ല. തിരുവായ്ക്ക് എതിർ വായില്ലാത്ത പാർട്ടിയല്ല സിപിഎം. പെരിയ കൊലപാതകത്തെ പാർട്ടി തള്ളിപ്പറഞ്ഞതാണ്. അത് പ്രാദേശിക വിഷയമായിരുന്നു. നിരപരാധികളെ പ്രതിചേർത്താൽ പാർട്ടി അവർക്കൊപ്പം നിൽക്കുമെന്നും കോടിയേരി പറഞ്ഞു. പാർട്ടി സെക്രട്ടറിയായി തിരിച്ചെത്തിയ ശേഷം ആദ്യമായി മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News