തുടർചികിത്സക്കായി കോടിയേരി അമേരിക്കയിലേക്ക്

സെക്രട്ടറിയുടെ ചുമതല നിർവഹിക്കാൻ പാർട്ടി സെൻററിനെ ചുമതലപ്പെടുത്തി

Update: 2022-04-30 01:44 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു. പുലർച്ചെയുള്ള വിമാനത്തിൽ തിരുവനന്തപുരത്ത് നിന്നാണ് യാത്ര തിരിച്ചത്. സെക്രട്ടറിയുടെ ചുമതല നിർവഹിക്കാൻ പാർട്ടി സെൻററിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ചികിത്സ കഴിഞ്ഞ് തിരികെ വരുന്ന തീയതി പിന്നീട് മാത്രമേ തീരുമാനിക്കൂ.

ഒന്നര വർഷത്തെ ഇടവേളക്ക് ശേഷമാണ് തുടർചികിത്സക്കായി കോടിയേരി ബാലകൃഷ്ണൻ അമേരിക്കയിൽ പോകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ചികിത്സയുടെ ഭാഗമായി അമേരിക്കയിലാണ്. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിച്ചത്. മുഖ്യമന്ത്രിയുടെ ചുമതലയും ആർക്കും കൈമാറിയിട്ടില്ല.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News