കൊല്ലത്ത് പോളിങ് കുതിച്ചുയർന്നു; ഏഴ് സീറ്റിൽ ജയം ഉറപ്പെന്ന് യുഡിഎഫ്, മുഴുവൻ സീറ്റും നേടുമെന്ന് എൽഡിഎഫ്

ജില്ലയിൽ നടന്ന വാശിയേറിയ പ്രചരണം ഫലം കണ്ടു എന്നതാണ് വോട്ടിംഗ് ശതമാനത്തിന്‍റെ വർധന

Update: 2026-04-10 01:36 GMT

കൊല്ലം: കൊല്ലത്ത് ഇത്തവണ രേഖപ്പെടുത്തിയത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാൾ ഉയർന്ന പോളിങ്. വർധനയിൽ മൂന്നു മുന്നണികൾക്കും ഒരുപോലെ പ്രതീക്ഷയും ആശങ്കയും വർധിപ്പിക്കുന്നതാണ്. ഏഴ് സീറ്റ് വരെ യുഡിഎഫ് പ്രതീക്ഷിക്കുമ്പോൾ മുഴുവൻ സീറ്റും നേടുമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടൽ. ചാത്തന്നൂർ സീറ്റിലാണ് എൻഡിഎയുടെ പ്രതീക്ഷ.

ജില്ലയിൽ നടന്ന വാശിയേറിയ പ്രചരണം ഫലം കണ്ടു എന്നതാണ് വോട്ടിംഗ് ശതമാനത്തിന്‍റെ വർധന. ആകെ 11 മണ്ഡലങ്ങളിൽ ഒമ്പത് സീറ്റ് ആണ് എൽഡിഎഫിന് നിലവിലുള്ളത്. നഷ്ടപ്പെട്ട കുണ്ടറ കരുനാഗപ്പള്ളി സീറ്റുകൾ തിരികെ പിടിക്കാൻ വേണ്ട പ്രവർത്തനങ്ങൾ നടത്തിയെന്ന് എൽഡിഎഫ് നേതാക്കൾ. ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലങ്ങളാണ് ഇവ. മുൻ തിരഞ്ഞെടുപ്പുകളിൽ ഇത്തരത്തിൽ വർധനവ് യുഡിഎഫിനെ ആയിരുന്നു തുണച്ചത്. പാർട്ടി വോട്ടുകൾ നഷ്ടപ്പെടില്ലെന്ന് കണക്കുകൂട്ടുന്ന എൽഡിഎഫ് ന്യൂനപക്ഷ വോട്ടുകൾ കൂടി ലഭിക്കുമെന്ന് കരുതുന്നു. സർക്കാരിനെതിരെ പൊതു വികാരം ഉണ്ടെങ്കിലും എംഎൽഎമാർക്കെതിരെ അതില്ല എന്നതാണ് എൽഡിഎഫ് ആത്മവിശ്വാസം.

Advertising
Advertising

അതേസമയം ഭരണവിരുദ്ധ വികാരം തരംഗമായി മാറിയെന്ന് യുഡിഎഫ് ക്യാമ്പ് പറയുന്നു. തീരദേശ നഗര മേഖലകളിലും, ന്യൂനപക്ഷ വോട്ടർമാർ കൂടുതലുള്ള മേഖലകളിലെ ബൂത്തുകളിലും രേഖപ്പെടുത്തിയത് കനത്ത പോളിങ്. എസ് ഐ ആറിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ മുസ്‍ലിം വോട്ടർമാരുടെ നീണ്ടനിര പല ബൂത്തുകളിലും ഉണ്ടായിരുന്നു. സിറ്റിങ് സീറ്റുകൾക്ക് പുറമെ കൊല്ലം ചവറ കുന്നത്തൂർ ഉറപ്പ് എന്ന് കരുതുന്ന യുഡിഎഫ് മന്ത്രിമാരായ കെ.എൻ ബാലഗോപാലും കെ.ബി ഗണേഷ് കുമാറും തരംഗത്തിൽ വീഴുമെന്ന് പ്രതീക്ഷിക്കുന്നു.

ഐക്യ മുന്നണിക്ക് ഒൻപത് സീറ്റ് വരെ ലഭിച്ചാലും അത്ഭുതപ്പെടേണ്ടതില്ല എന്നും യുഡിഎഫ് ക്യാമ്പ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായ വോട്ട് വർധന തുടർന്നാൽ ചാത്തന്നൂർ അനുകൂലകമാകും എന്നാണ് എൻഡിഎ ക്യാമ്പ് കരുതൽ കുന്നത്തൂർ കരുനാഗപ്പള്ളി കൊട്ടാരക്കര മണ്ഡലങ്ങളിൽ ഭലത്തെ സ്വാധീനിക്കാൻ കഴിയുമെന്നും കണക്ക് കൂട്ടുന്നു.


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News