ചരിത്രം തിരുത്തി എറണാകുളം; നഗരമണ്ഡലങ്ങളിൽ റെക്കോർഡ് പോളിങ്

കുന്നത്തുനാട്ടിലാണ് ജില്ലയിലെ ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്

Update: 2026-04-10 02:05 GMT

കൊച്ചി: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്തും മികച്ച പോളിങ്. നഗരമണ്ഡലങ്ങളായ എറണാകുളത്തും തൃക്കാക്കരയിലും വോട്ടെടുപ്പ്​ തുടങ്ങിയത്​ മുതൽ വോട്ടർമാരുടെ തിരക്കായിരുന്നു.  മുൻ തെരഞ്ഞെടുപ്പുകളിൽ നഗര മണ്ഡലങ്ങളിൽ മന്ദഗതിയിലാണ്​ പോളിങ്​ പുരോഗമിച്ചിരുന്നതെങ്കിൽ, അതെല്ലാം തിരുത്തിക്കുറിച്ചാണ് ഈ വർഷത്തെ പോളിങ്. 

ത്രികോണ മത്സരപ്രതീതി ഉയർത്തിയ കുന്നത്തുനാട്​, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലും രാവിലെ മുതൽ വലിയ രീതിയിൽ പോളിങ്​ നടന്നു​. ഉച്ച വരെ ​പോളിങ്​ ശതമാനത്തിൽ സംസ്ഥാനത്ത്​ തന്നെ ഒന്നും രണ്ടും സ്ഥാനത്ത്​ തൃപ്പൂണിത്തുറയും കുന്നത്തുനാടുമായിരുന്നു. ഗ്രാമീണ മേഖലയിലെ മണ്ഡലങ്ങളിൽ രാവിലെ മുതൽ വൈകീട്ട്​ വരെ ഒരേ രീതിയിൽ പോളിങ്​ നടന്നു. ​​​വൈകുന്നേരത്തോടെ വലിയ തോതിൽ വോട്ടർമാരെത്തിയതോടെ പലയിടത്തും സമയം കഴിഞ്ഞും വോട്ടർമാരുടെ നിര നീണ്ടു. ഇതോടെ പത്തോളം ബൂത്തിൽ ആറ്​ മണി കഴിഞ്ഞും വോട്ടിങ്​ തുടർന്നു.

ആലുവ ഉളിയന്നൂരിൽ ഏഴരക്കാണ്​ വോ​ട്ടെടുപ്പ്​ അവസാനിച്ചത്​. ഇതോടെ പോളിങ്​ സാമഗ്രികളുമായി ഉദ്യോഗസ്ഥർ നിർദിഷ്​ട കേന്ദ്രങ്ങളിലെത്താൻ രാത്രി ഏറെ വൈകി. കുന്നത്തുനാട്ടിലാണ് ജില്ലയിലെ ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്. തൊട്ടുപിന്നാലെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ മത്സരിക്കുന്ന പറവൂരും കളമശ്ശേരിയും. അങ്കമാലി, പിറവം എന്നിവയാണ് ജില്ലയിൽ പോളിങ് ശതമാനം കുറവുള്ള മണ്ഡലങ്ങൾ.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - Web Desk

contributor

Similar News