നേമത്ത് വോട്ടിന് ബിജെപി പണം നല്‍കിയെന്ന ആരോപണവുമായി വി.ശിവൻകുട്ടി

എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരും

Update: 2026-04-10 04:16 GMT

തിരുവനന്തപുരം: നേമത്ത് വലിയ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി വി.ശിവൻകുട്ടി. തുല്യം തുല്യമുള്ള മത്സരമാണ് നടന്നത്. ഒരു വോട്ടിന് 15,000 രൂപ വരെ ബിജെപി കൊടുത്തു. ഗൂഗിൾ പേ ചെയ്താണ് പണം കൊടുത്തത്. മതേതര വോട്ടുകൾ ഭിന്നിപ്പിക്കാൻ വേണ്ടിയുള്ള ശ്രമം യുഡിഎഫ് സ്ഥാനാർഥി നടത്തിയെന്നും ശിവൻകുട്ടി പറഞ്ഞു.

വികസനവും രാഷ്ട്രീയവും ചർച്ച ചെയ്യാൻ യുഡിഎഫും ബിജെപിയും തയ്യാറായില്ല. ഐക്യജനാധിപത്യ മുന്നണിയെ ജനങ്ങൾക്ക് വിശ്വാസമില്ല. കാലുമാറ്റക്കാരെയും കൂറുമാറ്റക്കാരേയും ഉൾപ്പെടുത്തിയുള്ള പാനൽ ആയിരുന്നു യുഡിഎഫിൻ്റേത്. മറ്റു പാർട്ടികളിൽ നിന്ന് വരുന്നവരെയാണ് ബിജെപി സ്ഥാനാർഥിയാക്കിയത്. രേവന്ത് റെഡ്ഡിക് ഡയലോഗ് എഴുതിക്കൊടുത്തത് കേരളത്തിലെ നേതാക്കളാണ്. അതിൽ കെ.സി വേണുഗോപാലിനും പങ്കുണ്ട്. നേമത്ത് ഒരു വോട്ടിന് 15,000 രൂപ വരെ ബിജെപി കൊടുത്തു. വാങ്ങിയവർ തന്നെ അത് പറയുകയാണ്. ഗൂഗിൾ പേ ചെയ്താണ് പണം കൊടുത്തത്. കാറിൽ പെട്ടികളിൽ പണം എത്തി. മതേതര വോട്ടുകൾ ഭിന്നിപ്പിക്കാൻ വേണ്ടിയുള്ള ശ്രമം യുഡിഎഫ് സ്ഥാനാർഥി നടത്തി. മതേതര വോട്ടുകൾ എൽഡിഎഫിന് വരാനാണ് സാധ്യത.

Advertising
Advertising

യുഡിഎഫിന് വോട്ട് ചെയ്താൽ ബിജെപിയെ സഹായിക്കുന്നതിന് തുല്യമാകും എന്ന് ന്യൂനപക്ഷ വിഭാഗക്കാർ ചിന്തിച്ചിട്ടുണ്ട്. അത് എൽഡിഎഫിന് അനുകൂലമായി വരും. തുല്യം തുല്യമുള്ള മത്സരമാണ് നടന്നത്. വലിയ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നില്ല. രാജീവ് ചന്ദ്രശേഖർ സംവാദത്തിൽ നിന്ന് ഒളിച്ചോടി. സംവാദത്തിന്‍റെ ചെലവ് താൻ വഹിക്കാം എന്ന് വരെ പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


Full View

എന്നാൽ വോട്ടർമാർക്ക് പണം നല്‍കിയെന്ന ശിവന്‍കുട്ടിയുടെ ആരോപണം വിഡ്ഢിത്തരമെന്ന് ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തെളിവുകള്‍ ഉണ്ടെങ്കില്‍ പൊലീസിനോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും പറയട്ടെ എന്നും രാജീവ് കൂട്ടിച്ചേര്‍ത്തു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News