'പോളിങ് ശതമാനം കൂടിയത് യുഡിഎഫിന് അനുകൂലം, എൻഡിഎ കേരളത്തിൽ അക്കൗണ്ട് തുറക്കില്ല'; വി.ഡി സതീശൻ

സർക്കാരിനെതിരായ വികാരം വോട്ടായി പ്രതിഫലിക്കും

Update: 2026-04-10 04:14 GMT

തിരുവനന്തപുരം: നല്ല പോളിങ് ശതമാനമായിരുന്നുവെന്നും പ്രവാസികൾ കൂടെ എത്തിയിരുന്നെങ്കിൽ കുറച്ചു കൂടെ ശതമാനം കൂടുമായിരുന്നുവെന്നും വി.ഡി സതീശൻ. പുറത്ത് പഠിക്കുന്നവരും കൂടുതലാണ്. യുഡിഎഫിന്‍റെ മികച്ച പ്രവര്‍ത്തനമായിരുന്നു. ഇത്ര നല്ല പ്രവര്‍ത്തനം ഇതാദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിന്നാക്ക ജനവിഭാഗങ്ങൾ യുഡിഎഫിനെ പിന്തുണച്ചു. 5 കൊല്ലത്തെ പ്രവർത്തന ഫലമാണ് ഇലക്ഷൻ റിസൾട്ട്‌. യുഡിഎഫിൽ നിന്നും വിട്ടുപോയവരെ തിരിച്ചു കൊണ്ടുവന്നു. നിശബ്ദമായ പ്രവർത്തനങ്ങളുടെ ഫലം. എറണാകുളം, മലപ്പുറം, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ യുഡിഎഫിന് അനുകൂലമായ തരംഗമുണ്ടായിരുന്നു. അഞ്ച് ജില്ലകളായിരുന്നു യുഡിഎഫിന്‍റെ ടാര്‍ഗറ്റ്. ഈ ജില്ലകളിലെ 43 സീറ്റ് കിട്ടിയാലും അത്ഭുതമില്ല.

Advertising
Advertising

സർക്കാരിനെതിരായ വികാരം വോട്ടായി പ്രതിഫലിക്കും. യുഡിഎഫ് വന്നാൽ മാറ്റം ഉണ്ടാകുമെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുത്തി. അതിനായി പ്രവർത്തിച്ചു. സംസ്ഥാനത്ത് യുഡിഎഫ് തരംഗമുണ്ട്. ന്യൂനപക്ഷ വോട്ട് യുഡിഎഫിനു കിട്ടിയതിൽ ശിവൻകുട്ടിക്ക് എന്താണ്. മന്ത്രിമാർ മണ്ഡലത്തിനു പുറത്ത് പ്രചാരണത്തിന് പോകാത്തത് എന്തുകൊണ്ടാണ്. സിപിഎം അധികാരത്തിൽ വരില്ല. സർക്കാരിന്‍റെ പണം ഉപയോഗിച്ചാണ് ഇലക്ഷൻ പ്രചരണം നടത്തിയത്. സർക്കാരിനയുള്ള സോഷ്യൽ മീഡിയ പ്രവർത്തിച്ചത് പാർട്ടിക്കായിട്ടാണ്.

എൻഡിഎ എവിടെയും അക്കൗണ്ട് തുറക്കാൻ സാധ്യത ഇല്ല എന്നതാണ് ഇതുവരെ മനസ്സിലാക്കിയത്. കുന്നത്തുനാട് കോൺഗ്രസ്‌ പിടിച്ചെടുക്കും. 20-20 മൂന്നാം സ്ഥാനത്തായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


Full View


Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News